എസ്ബിടി എസ്ബിഐ ആയപ്പോള്‍ ട്രാന്‍സ്ഫര്‍ ജോലി പീഡനങ്ങള്‍ കൂടി, പ്രതിഷേധിച്ച് ജീവനക്കാര്‍ ഒമ്പതിന് പണിമുടക്കും
കോട്ടയം:(www.kvartha.com 04/02/2018) സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ അന്യായമായ തൊഴില്‍രീതികള്‍ക്കും സ്ഥലംമാറ്റങ്ങള്‍ക്കുമെതിരേ ഈമാസം ഒമ്പതിനു എസ് ബി ഐ കേരള സര്‍ക്കിള്‍ ജീവനക്കാര്‍ പണിമുടക്കുന്നു. ട്രാവന്‍കൂര്‍ സ്റ്റേറ്റ്ബാങ്ക് എംപ്ലോയീസ് അസോസിയേഷ (എഐബിഇഎ) നാണ് പണിമുടക്കിന് ആഹ്വാനം നല്‍കിയിരിക്കുന്നത്. എസ് ബി ടി എസ് ബി ഐ ലയനാനന്തരം ജീവനക്കാരെ ക്രമരഹിതമായും ദ്രോഹപരമായും സ്ഥലംമാറ്റുകയാണെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. ഇത് ഇടപാടുകാര്‍ക്കും ബുദ്ധിമുട്ടു സൃഷ്ടിക്കുന്നു.
ദൂരത്തേക്കും ബുദ്ധിമുട്ട് അനുഭവിക്കുന്ന വിധത്തിലും തികച്ചും പക്ഷപാതപരമായാണ് മാനേജ്മെന്റ് സ്ഥലംമാറ്റങ്ങള്‍ നടത്തുന്നത്. ഇതിന്റെ മറവില്‍ അംഗീകൃത യൂണിയനില്‍ ആളെ ചേര്‍ക്കുന്ന ജോലിയാണ് മാനേജ്മെന്റിലെ ചില ഉന്നത അധികാരികള്‍ ചെയ്യുന്നത്. ട്രേഡ് യൂണിയന്‍ അവകാശങ്ങള്‍ മാനിക്കുക, കസ്റ്റമര്‍ സൗഹൃദസേവനങ്ങള്‍ ഉറപ്പാക്കുക, അന്യായമായ സര്‍വീസ് ചാര്‍ജുകള്‍ പിന്‍വലിക്കുക, സേവിങ്സ് ബാങ്ക് പലിശനിരക്ക് കുറച്ച നടപടി തിരുത്തുക, മിനിമം ബാലന്‍സില്ലാത്തതിന്റെ പേരില്‍ ഈടാക്കുന്ന പിഴ സമ്പ്രദായം നിര്‍ത്തലാക്കുക തുടങ്ങിയവയാണ് മറ്റാവശ്യങ്ങള്‍.
പണിമുടക്കിന്റെ ഭാഗമായി എട്ടിനു പ്രകടനങ്ങളും ധര്‍ണകളും റാലികളും നടത്തുമെന്ന് അസോസിയേഷന്‍ പ്രസിഡന്റ് അനിയന്‍ മാത്യൂ, ഓള്‍ കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷന്‍ കോട്ടയം യൂണിറ്റ് ചെയര്‍മാന്‍ പി എസ് രവീന്ദ്രനാഥ്, എസ് രാധാകൃഷ്ണന്‍, ടി കെ സുരേഷ് എന്നിവര്‍ വാര്‍ത്താസമ്മേനളനത്തില്‍ അറിയിച്ചു.

Keywords: News, Kottayam, Kerala, SBI, SBT, Press meet, Strike, SBI Illegial Transffer, staff call strike
Powered by Info News For You

Comments
Post a Comment