പാശ്ചാത്യര്‍ പല്ലികളെ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നു: ഇറാന്‍

ടെഹ് റാന്‍: (www.kvartha.com 15.02.2018) പാശ്ചാത്യ രാജ്യങ്ങള്‍ പല്ലികളെ ഉപയോഗിച്ച് ചാരവൃത്തി നടത്തുന്നുവെന്നാരോപിച്ച് ഇറാന്‍ സായുധസേന മുന്‍ മേധാവി ഹസ്സന്‍ ഫിറൂസാബാദി. ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖുമേനിയുടെ മുതിര്‍ന്ന സൈനീക ഉപദേഷ്ടാവ് കൂടിയാണ് ഫിറൂസാബാദി.

ഇറാന്റെ ആണവായുധ ശേഖരങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താനാണ് പാശ്ചാത്യര്‍ പല്ലികളെ ഉപയോഗിക്കുന്നത്. ഇതിന്റെ വിശദാംശങ്ങള്‍ അറിയില്ലെങ്കിലും സാധാരണയായി പാശ്ചാത്യര്‍ ടൂറിസ്റ്റുകള്‍, ശാസ്ത്രജ് ഞര്‍, പരിസ്ഥിതി ഗവേഷകര്‍ എന്നിവരെ ഉപയോഗിച്ചും ഇറാനുമേല്‍ ചാരവൃത്തി നടത്താറുണ്ടെന്ന് ഫിറൂസാബാദി പറഞ്ഞു.

World, Iran, Spying

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് പലസ്തീനിലേയ്ക്ക് ഫണ്ട് ശേഖരിക്കാനായി ചിലര്‍ എത്തിയിരുന്നു. അവര്‍ തിരഞ്ഞെടുത്ത മാര്‍ഗ്ഗത്തില്‍ ഞങ്ങള്‍ സംശയാലുക്കളായിരുന്നു. അവരുടെ കൈവശം പലതരത്തിലുള്ള പല്ലികളും ഓന്തുകളുമുണ്ടായിരുന്നു. അവയുടെ ത്വക്ക് ഓട്ടോമാറ്റിക് തരംഗങ്ങളെ ആകര്‍ഷിക്കുന്നത് ഞങ്ങള്‍ ശ്രദ്ധിച്ചിരുന്നു. അവ ന്യൂക്ലിയര്‍ ചാരന്മാരായിരുന്നിരിക്കണം. ഇറാനിലെ യുറേനിയം ഖനികള്‍ എവിടെയാണുള്ളതെന്ന് കണ്ടെത്താന്‍ അവ സഹായിച്ചിരുന്നിരിക്കണമെന്നും ഫിറൂസാബാദി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞയാഴ്ച പരിസ്ഥിതി സംരക്ഷണ സംഘടനയുടെ ഉപമേധാവി കവേ മദനിയെ ചാരവൃത്തിക്ക് പിടികൂടിയതായും അദ്ദേഹം അറിയിച്ചു. എന്നാല്‍ പിന്നീട് മദനിയെ വിട്ടയച്ചിരുന്നു. ചാരവൃത്തി നടത്തിയവരില്‍ ജര്‍മ്മനിയില്‍ നിന്നുമെത്തിയ ദമ്പതികളും ഉള്‍പ്പെടുമെന്ന് ഫിറൂസാബാദി വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: His comments came after news that a leading Iranian-Canadian environmentalist, Kavous Seyed Emami, had died in prison after he was arrested along with other members of his wildlife NGO last month.

Keywords: World, Iran, Spying


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?