ബന്തടുക്കയില്‍ സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷം: അഞ്ചുപേര്‍ക്ക് പരിക്ക്
കാസര്‍കോട് (www.evisionnews.co): സി.പി.എം- കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. ബന്തടുക്ക പ്രിയദര്‍ശിനി മന്ദിരത്തില്‍ കാരംസ് കളിക്കുകയായിരുന്ന ബന്തടുക്കയിലെ ശ്രീരാജ്, അരുണ്‍, വിഷ്ണു, ബിജീഷ് രഞ്ജിത്ത് എന്നീ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്.
സി.പി.എം പ്രവര്‍ത്തകരായ അനീഷ്, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് ആക്രമിച്ചതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പരിക്കേറ്റവരെ കാസര്‍കോട് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ബേഡകം പോലീസ് കേസെടുത്തു.
Powered by Info News For You

Comments
Post a Comment