ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ സഹയാത്രികന്റെ അശ്ലീല പ്രദര്‍ശനം; ബഹളം വെച്ചെങ്കിലും പ്രതികരിക്കാതെ യാത്രക്കാര്‍, സംഭവം പൂര്‍ണമായും മൊബൈലില്‍ പകര്‍ത്തി വിഡിയോ സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തു വിദ്യാര്‍ഥിനി

ന്യൂഡല്‍ഹി: (www.kvartha.com 12.02.2018) ഓടിക്കൊണ്ടിരിക്കുന്ന ബസില്‍ വിദ്യാര്‍ഥിനിക്കു നേരെ സഹയാത്രികന്റെ അശ്ലീല പ്രദര്‍ശനം. അതിരുകടന്നപ്പോള്‍ ബഹളം വെച്ചെങ്കിലും സഹയാത്രികര്‍ പ്രതികരിക്കാന്‍ പോലും കൂട്ടാക്കിയില്ലെന്ന് വിദ്യാര്‍ത്ഥിനിയുടെ പരാതി. ഒടുവില്‍ സംഭവം പൂര്‍ണമായും മൊബൈലില്‍ പകര്‍ത്തി വിഡിയോ സമൂഹമാധ്യമത്തില്‍ ഷെയര്‍ ചെയ്തു വിദ്യാര്‍ഥിനി.

ഡെല്‍ഹി യൂണിവേഴ്‌സിറ്റിയിലെ ഇരുപതുകാരിയായ വിദ്യാര്‍ഥിനിക്കാണു യാത്രയ്ക്കിടെ ദുരനുഭവം ഉണ്ടായത്. ഇക്കഴിഞ്ഞ ഫെബ്രുവരി ഏഴിനായിരുന്നു സംഭവം. വസന്ത് വിഹാറില്‍ നിന്ന് ഐഐടി ഗേറ്റിലേക്കുള്ള യാത്രയ്ക്കിടെ തൊട്ടപ്പുറത്തിരുന്ന മധ്യവയസ്‌കന്‍ ആണ് അശ്ലീല പ്രദര്‍ശനം നടത്തിയത്.


വിദ്യാര്‍ഥിനിയുടെ അരികെയിരുന്ന് തുടര്‍ച്ചയായി പ്രതി അശ്ലീല പ്രദര്‍ശനം നടത്തി. ഇതിനിടെ ശരീരത്തില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചപ്പോള്‍ ബഹളം വച്ചെങ്കിലും സഹയാത്രികരായ ഒരാള്‍ പോലും പ്രതികരിച്ചില്ലെന്ന് പെണ്‍കുട്ടി പരാതി പറയുന്നു. സംഭവം പൂര്‍ണമായും മൊബൈലില്‍ പകര്‍ത്തിയ വിദ്യാര്‍ഥിനി വിഡിയോ സമൂഹമാധ്യമത്തിലും ഷെയര്‍ ചെയ്തു. ഡെല്‍ഹി വസന്ത് വിഹാര്‍ സ്‌റ്റേഷനില്‍ ഇതുസംബന്ധിച്ച് വിദ്യാര്‍ത്ഥിനി പരാതി നല്‍കിയിരുന്നു. പരാതിയില്‍ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു.

Delhi University student says man sitting next to her on bus masturbated, New Delhi, Molestation, Crime, Criminal Case, Police, Complaint, Video, National

ദേഹത്തു സ്പര്‍ശിക്കാന്‍ നിരവധി തവണ ശ്രമിച്ചപ്പോള്‍ ശബ്ദമുയര്‍ത്തിയെങ്കിലും പെണ്‍കുട്ടി പറയുന്നതൊന്നും മനസ്സിലായില്ലെന്ന മറുപടിയാണ് ലഭിച്ചത്. അതിനിടെ യാത്രക്കാരും പ്രശ്‌നം കാണാത്ത മട്ടിലിരുന്നു. ഇതോടെയാണു പെണ്‍കുട്ടി അവിടെ നടന്നതെല്ലാം വിഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ അപ്‌ലോഡ് ചെയ്തത്. സംഭവം വിവാദമായതിനെത്തുടര്‍ന്ന് പോലീസ് കേസെടുക്കുകയും ചെയ്തു.

ഇത്തരം സംഭവങ്ങളെ ആരും ലൈംഗിക അതിക്രമമായി പോലും കണക്കാക്കാത്തതു നിര്‍ഭാഗ്യകരമാണെന്ന് പെണ്‍കുട്ടി 'എഎന്‍ഐ' വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കി. മറ്റുള്ളവര്‍ക്കൊരു മാതൃകയായിട്ടാണു പോലീസില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്നും പെണ്‍കുട്ടി വ്യക്തമാക്കി. വിഡിയോയില്‍ കാണുന്ന പ്രതിക്കു വേണ്ടി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിരിക്കയാണ്.

മറ്റൊരു സംഭവത്തില്‍ ഡെല്‍ഹി യൂണിവേഴ്‌സിറ്റിക്കു കീഴിലെ ഭാരതി കോളജില്‍ പഠിക്കുന്ന വിദ്യാര്‍ഥിനി പ്രൊഫസര്‍ക്കെതിരെ പീഡനത്തിനു പരാതി നല്‍കി. മൊബൈലില്‍ അശ്ലീലം പറഞ്ഞെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നുമാണു പരാതി. ഇതിന്റെ റെക്കോര്‍ഡ് ചെയ്ത തെളിവുകള്‍ സഹിതമാണ് മൂന്നാം വര്‍ഷ വിദ്യാര്‍ഥിനി സര്‍വകലാശാലയ്ക്കു പരാതി നല്‍കിയത്.

Keywords: Delhi University student says man sitting next to her on bus masturbated, New Delhi, Molestation, Crime, Criminal Case, Police, Complaint, Video, National.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?