സുന്‍ ജ്വാന്‍ ഭീകരാക്രമണത്തിനിടയില്‍ വെടിയേറ്റ ഗര്‍ഭിണി പെണ്‍കുഞ്ഞിന് ജന്മം നല്‍കി

ജമ്മു: (www.kvartha.com 11.02.2018) സുന്‍ ജ്വാന്‍ സൈനീക ക്യാമ്പ് ഭീകരാക്രമണത്തിനിടെ വെടിയേറ്റ് ഗുരുതരമായി പരിക്കേറ്റ യുവതിക്ക് പെണ്‍കുഞ്ഞ് പിറന്നു. സീസേറിയനിലൂടെയാണ് കുഞ്ഞിനെ പുറത്തെടുത്തത്.

ശനിയാഴ്ച ഗ്രാമീണര്‍ക്കും സൈനീകര്‍ക്കും നേരെ തെരുതെരെ ഭീകരര്‍ വെടിയുതിര്‍ത്തിയിരുന്നു. ഇതിനിടയിലാണ് ഗര്‍ഭിണിക്ക് വെടിയേറ്റത്. 35 ആഴ്ച വളര്‍ച്ചെയെത്തിയിരുന്നു കുഞ്ഞിന്. വെടിയേറ്റ ഉടനെ യുവതിയെ ഹെലികോപ്റ്ററില്‍ സൈനീക ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു.

National, Jammu, Kashmir, Terror attack
കുഞ്ഞിന്റെ ചിത്രം ഒരാള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. സുന്‍ ജ്വാന്‍ ഭീകരാക്രമണത്തില്‍ 4 ഭീകരരും 5 സൈനീകനും ഒരു ഗ്രാമവാസിയും കൊല്ലപ്പെട്ടിരുന്നു.

ആക്രമണത്തിന് പിന്നില്‍ ജയിഷ് ഇ മുഹമ്മദ് ആണെന്ന് കരുതപ്പെടുന്നു. ആരും ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടില്ല.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: Meanwhile, Jammu and Kashmir Chief Minister Mehbooba Mufti this afternoon chaired an emergency meeting with top state government officials, including the J&K Police DGP SP Vaid, to discuss the situation.

Keywords: National, Jammu, Kashmir, Terror attack


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?