പാക് ചാരവൃത്തി; ഡല്‍ഹിയില്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍
ന്യൂഡല്‍ഹി: (www.kvartha.com 09.02.2018) പാക് ചാരസംഘടനയായ ഐ എസ് ഐക്കുവേണ്ടി ചാരവൃത്തി നടത്തിയെന്ന ആരോപണത്തില്‍ ഡല്‍ഹി സ്‌പെഷ്യല്‍ സെല്‍ ഇന്ത്യന്‍ എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ചയായിരുന്നു സംഭവം. ഗ്രൂപ്പ് ക്യാപ്റ്റന്‍ അരുണ്‍ മര്‍വയാണ് അറസ്റ്റിലായത്.
ഇന്ത്യന്‍ എയര്‍ഫോഴ്‌സിന്റെ രഹസ്യവിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിക്കൊടുത്തുവെന്നാണ് ആരോപണം. ഒഫീഷ്യല്‍സ് സീക്രട്ട്‌സ് ആക്ട് പ്രകാരം ഉദ്യോഗസ്ഥനെതിരെ കേസെടുത്തു.
കുറ്റം തെളിയിക്കപ്പെട്ടാല്‍ ഏഴ് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കേസാണിത്. ഒരു സ്ത്രീയെന്ന വ്യാജേനയാണ് പാക് ഏജന്റ് അരുണുമായി ബന്ധം സ്ഥാപിച്ചത്. ഫേസ്ബുക്കിലൂടെയായിരുന്നു ഇത്. പിന്നീട് വാട്ട്‌സ് ആപ്പിലേയ്ക്കും ബന്ധം വളര്‍ന്നു. പ്രണയം നടിച്ചാണ് ഏജന്റ് അരുണിനെ വെട്ടിലാക്കിയത്.
നിരോധിത മേഖലയില്‍ സെല്‍ഫോണുമായി നടക്കുന്നതിനിടയിലാണ് അരുണ്‍ പിടിയിലാകുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
SUMMARY: NEW DELHI: The Special Cell of Delhi Police arrested an Indian Air Force official for allegedly spying for Pakistan's Inter-Services Intelligence (ISI) on Friday.
Keywords: National, Pak, Spy, Air force

Powered by Info News For You

Comments
Post a Comment