ഷുഹൈബ് വധക്കേസ്: രണ്ടു പ്രതികള്‍ കീഴടങ്ങി; അറസ്റ്റ് ഉടനുണ്ടാകുമെന്ന് സൂചന
കണ്ണൂര്‍: (www.kvartha.com 18.02.2018) മട്ടന്നൂര്‍ എടയന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ് കൊല്ലപ്പെട്ട കേസില്‍ രണ്ടു പ്രതികള്‍ കീഴടങ്ങി. ആകാശ് തില്ലങ്കേരി, റോജിന്‍ രാജ് എന്നിവരാണ് കീഴടങ്ങിയത്. തില്ലങ്കേരിയില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ വിനീഷിനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികളാണ് ഇവര്‍. ഇവരുടെ അറസ്റ്റ് ഞായറാഴ്ചയുണ്ടായേക്കുമെന്നാണ് സൂചന.
ഞായറാഴ്ച പോലീസ് കസ്റ്റഡിയില്‍ എടുത്ത രണ്ടു പേര്‍ ഇവരാണെന്നും സൂചനയുണ്ട്. ശനിയാഴ്ച ആറു പേരെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഇവര്‍ കൊലപാതകത്തില്‍ നേരിട്ട് ഉള്‍പ്പെട്ടവരാണെന്ന് കരുതുന്നില്ല. എന്നാല്‍ ഇവരില്‍ നിന്ന് പ്രതികളെ കുറിച്ച് സൂചന ലഭിക്കുമെന്നാണ് പോലീസിന്റെ പ്രതീക്ഷ.
തില്ലങ്കേരിയില്‍ ഒരു ബിജെപി പ്രവര്‍ത്തകനെ കഴുത്തറുത്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ കസ്റ്റഡിയില്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. സിപിഎമ്മിന്റെ സൈബര്‍ പ്രചാരണത്തിന് നേതൃത്വം നല്‍കുന്ന മട്ടന്നൂരിലെ ഒരു പ്രമുഖനും സിപിഎം ജില്ലാ കമ്മിറ്റിയിലെ ഒരു അംഗത്തിന്റെ ബന്ധവും പോലീസ് സംശയിക്കുന്നുണ്ട്.
Keywords: Kerala, Kannur, News, Murder, Accused, Surrender, Police, Youth Congress, CPM, Shuhaib murder case; 2 accuses surrendered

Powered by Info News For You

Comments
Post a Comment