കൊച്ചി കപ്പല്‍ശാല അപകടത്തിന് കാരണം ബാലസ്റ്റ് ടാങ്കിന് മുകളിലെ എ സി പ്ലാന്റിന് സമീപം പെട്ടെന്നുണ്ടായ പൊട്ടിത്തെറി
കൊച്ചി: (www.kvartha.com 14.02.2018) കൊച്ചി കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണിക്ക് എത്തിച്ച കപ്പിലുലണ്ടായ പൊട്ടിത്തെറിയെ തുടര്‍ന്ന് തൊഴിലാളികള്‍ മരിച്ച സംഭവത്തില്‍ ഫാക്ടറീസ് ആന്‍ഡ് ബോയിലേഴ്‌സ് ഡയറക്ടര്‍ സംഭവസ്ഥലം സന്ദര്‍ശിച്ച് നിരീക്ഷിച്ചു. ബാലസ്റ്റ് ടാങ്കിന് മുകളില്‍ സ്ഥിതി ചെയ്യുന്ന എ സി പ്ലാന്റിന്റെ സമീപം പെട്ടെന്നുണ്ടായ പൊട്ടിത്തെറിയാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിലയിരുത്തല്‍. ബള്‍ക്ക് ഹെഡിലെ വ്യതിയാനവും കേടുപാടുകളെയും വിലയിരുത്തിയാണ് സ്‌ഫോടനാത്മകമായ സ്ഥലം തിരിച്ചറിഞ്ഞത്.
സംഭവസ്ഥലത്ത് ഫോറന്‍സിക് വിദഗ്ദര്‍ അന്വേഷണം നടത്തി വരികയാണ്. ആഭ്യന്തര അന്വേഷണത്തിന് ശേഷം മാത്രമെ സ്‌ഫോടനത്തിന് കാരണമായ വാതകചോര്‍ച്ച സ്ഥിതീകരിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് കമ്പനി വ്യക്തമാക്കി.
അറ്റകുറ്റപ്പണികള്‍ ആരംഭിക്കുന്നതിന് മുമ്പായി സി എസ് എല്‍ ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ എ സി പ്ലാന്റിന് സമീപം നിരീക്ഷിക്കുമ്പോഴാകണം അപകടം നടന്നിരിക്കാന്‍ സാധ്യതയെന്നും സംഘം വിലയിരുത്തി.
Keywords: Kerala, Kochi, Accident, Ship Accident, Sagar Bhooshan accident: Factories & Boilers director visits Kochi shipyard

Powered by Info News For You

Comments
Post a Comment