റാസല്‍ ഖൈമയില്‍ വാഹനാപകടത്തില്‍ യാത്രക്കാരന്‍ മരിച്ചു; രണ്ട് പേര്‍ക്ക് പരിക്ക്

റാസല്‍ ഖൈമ: (www.kvartha.com 03.02.2018) ട്രക്കിന്റെ പിന്‍ഭാഗത്തേയ്ക്ക് ഇടിച്ചുകയറിയ ടാക്‌സിയിലുണ്ടായിരുന്ന യാത്രക്കാരന്‍ മരിച്ചു. ഗുരുതരമായി പരിക്കേറ്റ യാത്രക്കാരന്‍ തല്‍ക്ഷണം മരിക്കുകയായിരുന്നു. അല്‍ ഖൈലില്‍ വ്യാഴാഴ്ചയായിരുന്നു അപകടം. ഏഷ്യക്കാരനാണ് മരിച്ചത്. രണ്ട് പേര്‍ക്ക് അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അവരും ഏഷ്യക്കാരാണ്.

 Gulf, Accident

ടാക്‌സി ഡ്രൈവറുടെ ഭാഗത്തുണ്ടായ അശ്രദ്ധയാണ് അപകട കാരണം. ടാക്‌സിയിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മരിച്ചയാളുടെ മൃതദേഹം മോര്‍ച്ചറിയിലേയ്ക്ക് മാറ്റി. പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. ഒരാളുടെ നില അതീവ ഗുരുതരമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: "The corpse of the deceased was shifted to the morgue of the hospital, while the injured driver and passenger were rushed to the same hospital for treatment and medical care."

Keywords: Gulf, Accident


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?