സി പി എം- സി പി ഐ തര്‍ക്കം; കോട്ടച്ചേരി മേല്‍പ്പാലം തറക്കല്ലിടല്‍ അനിശ്ചിതാവസ്ഥയില്‍

കാഞ്ഞങ്ങാട്: (www.kasargodvartha.com 27.02.2018) സി പി എം- സി പി ഐ തര്‍ക്കം കോട്ടച്ചേരി മേല്‍പ്പാലം തറക്കല്ലിടലിനെ അനിശ്ചിതാവസ്ഥയിലാക്കി. കാഞ്ഞങ്ങാടിന്റെ സ്വപ്ന പദ്ധതിയായ മേല്‍പ്പാലത്തിന്റെ സകല നടപടി ക്രമങ്ങളും പൂര്‍ത്തീകരിച്ച് പാലത്തിന് തറക്കല്ലിടാന്‍ മണ്ഡലം എംഎല്‍എ കൂടിയായ മന്ത്രി ഇ ചന്ദ്രശേഖരനും പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനും ധാരണയായത് രണ്ടുദിവസം മുമ്പാണ്.

കോട്ടപ്പുറം പാലം ഉദ്ഘാടനത്തിന് മന്ത്രി സുധാകരന്‍ മാര്‍ച്ച് 11ന് ജില്ലയിലെത്തുന്നുണ്ട്. അന്നു തന്നെ കോട്ടച്ചേരി മേല്‍പ്പാലത്തിന് തറക്കല്ലിടാനാണ് വകുപ്പ് തല ധാരണയിലായത്. രാവിലെ 10.30ന് തറക്കല്ലിടല്‍ ചടങ്ങ് നടത്താനായിരുന്നു ധാരണ. മണ്ഡലം എംഎല്‍എ കൂടിയായ റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്റെ അധ്യക്ഷതയില്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കാനായിരുന്നു തീരുമാനം. പി കരുണാകരന്‍ എംപിയെ മുഖ്യാതിഥിയായി പങ്കെടുപ്പിക്കാനും ധാരണയായിരുന്നു.

Kanhangad, Kasaragod, Kerala, News, CPM, CPI, E.Chandrashekharan, P.Karunakaran-MP, Pinarayi-Vijayan, Complaint, Over bridge, CPM- CPI Conflict; Kottacheri Over bridge construction in dilemma.

പൊതുമരാമത്ത് വകുപ്പില്‍ നിന്ന് തറക്കല്ലിടല്‍ ചടങ്ങിന്റെ പരിപാടിയെക്കുറിച്ച് രേഖാമൂലം തന്നെ റെയില്‍വേ വകുപ്പിലും മറ്റും അറിയിക്കുകയും ചെയ്തു. എന്നാല്‍ 11ന് രാവിലെ നീലേശ്വരം കോട്ടപ്പുറം മേല്‍പ്പാലം പൊതുജനങ്ങള്‍ക്ക് തുറന്നുകൊടുക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ജില്ലയില്‍ മാര്‍ച്ച് 11ന് മുഖ്യമന്ത്രി പങ്കെടുക്കുന്ന ഏക പൊതുപരിപാടി കോട്ടപ്പുറം മേല്‍പ്പാലത്തിന്റെ ഉദ്ഘാടനം മാത്രമാണ്. തുടര്‍ന്ന് പി കരുണാകരന്‍ എംപിയുടെ മകള്‍ ദിയയുടെ കല്യാണ ചടങ്ങിലും മുഖ്യമന്ത്രി പങ്കെടുക്കുന്നുണ്ട്. കല്യാണ ചടങ്ങ് നടക്കുന്നത് നോര്‍ത്ത്കോട്ടച്ചേരി ആകാശ് കണ്‍വെന്‍ഷന്‍ സെന്ററിലാണ്. ആകാശ് ഓഡിറ്റോറിയത്തിന്റെ തൊട്ടരികില്‍ തന്നെയാണ് ഇതേ സമയം മേല്‍പ്പാലത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മവും നിശ്ചയിച്ചത്.

കഴിഞ്ഞ ദിവസം സിപിഎം സംസ്ഥാന സമ്മേളനത്തിന് തൃശൂരിലെത്തിയ കാഞ്ഞങ്ങാട്ടെ സിപിഎം നേതാക്കള്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ നേരില്‍ക്കണ്ട് ചില പരാതികള്‍ ഉന്നയിച്ചുവെന്നാണ് വിവരം. കോട്ടച്ചേരി മേല്‍പ്പാലത്തിന്റെ ശിലാസ്ഥാപന ചടങ്ങ് പാര്‍ട്ടി അറിഞ്ഞില്ലെന്നാണ് ഒന്നാമത്തെ പരാതി. മുഖ്യമന്ത്രി ജില്ലയിലുള്ള ദിവസം മുഖ്യമന്ത്രിയെ മാറ്റി നിര്‍ത്തി തറക്കല്ലിടല്‍ കര്‍മ്മം നടത്തുന്നതിന്റെ അനൗചിത്യവും സിപിഎം നേതാക്കള്‍ മന്ത്രി സുധാകരന്റെ ശ്രദ്ധയില്‍പ്പെടുത്തി. തറക്കല്ലിടല്‍ ചടങ്ങിന് മുഖ്യാതിഥിയായി പങ്കെടുക്കേണ്ട പി കരുണാകരന് മകളുടെ വിവാഹ ചടങ്ങിനിടെ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്നും നേതാക്കള്‍ മന്ത്രിയെ ധരിപ്പിച്ചു. ഇതോടെ തറക്കല്ലിടല്‍ ചടങ്ങ് പുനപരിശോധിക്കുമെന്ന് മന്ത്രി സിപിഎം നേതാക്കള്‍ക്ക് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്.

മേല്‍പ്പാലം പണിയുന്ന നോര്‍ത്ത് കോട്ടച്ചേരി മുതല്‍ ആവിക്കര വരെയുള്ള സ്ഥലത്ത് സര്‍ക്കാര്‍ ഏറ്റെടുത്ത കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്ന ജോലി ദ്രുതഗതിയില്‍ നടന്നുവരുന്നുണ്ട്. മേല്‍പ്പാലം ശിലാസ്ഥാപന ചടങ്ങ് വന്‍ ജനപങ്കാളിത്തത്തോടെ നാടിന്റെ ഉത്സവമാക്കി മാറ്റാനുള്ള നീക്കം ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്നുവരുന്നതിനിടെയാണ് സി പി എം-സി പി ഐ തര്‍ക്കത്തില്‍ മേല്‍പ്പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പുത്തരിയില്‍ തന്നെ കല്ലുകടിച്ചത് പോലെ മുടങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kanhangad, Kasaragod, Kerala, News, CPM, CPI, E.Chandrashekharan, P.Karunakaran-MP, Pinarayi-Vijayan, Complaint, Over bridge, CPM- CPI Conflict; Kottacheri Over bridge construction in dilemma.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?