ഷുഹൈബ് വധത്തില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് കെ സുധാകരന്‍

കണ്ണൂര്‍: (www.kvartha.com 23.02.2018) ഷുഹൈബ് വധത്തില്‍ അറസ്റ്റിലായത് യഥാര്‍ത്ഥ പ്രതികള്‍ തന്നെയെന്ന് കെ സുധാകരന്‍. അറസ്റ്റിലായ ആകാശ് തില്ലങ്കേരിയെയും രജിന്‍ രാജിനെയും ദൃക്‌സാക്ഷികള്‍ തിരിച്ചറിഞ്ഞ സാഹചര്യത്തിലാണ് സുധാകരന്റെ പ്രതികരണം. പോലീസിന്റെ അന്വേഷണത്തിലുള്ള സംശയം നീങ്ങിയെന്നും എന്നാല്‍ തുടരന്വേഷണത്തില്‍ വെള്ളം ചേര്‍ക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തെ അറസ്റ്റിലായത് ഡമ്മി പ്രതികളെന്ന ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു.

Kerala, Kannur, News, Murder, Congress, Case, Police, K Sudhakaran on Shuhaib murder case accused


അതേസമയം ഷുഹൈബ് വധത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസവും തുടരുകയാണ്. ആരോഗ്യസ്ഥിതി മോശമാണെന്നുള്ള ജില്ലാ മെഡിക്കല്‍ ഓഫീസറുടെ റിപ്പോര്‍ട്ട് അവഗണിച്ചാണ് സമരം. പരോളിലിറങ്ങിയ പ്രതികളുടെ പങ്ക് അന്വേഷിക്കണമെന്നും സിബിഐ അന്വേഷണത്തില്‍ ഉറച്ചു നില്‍ക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഷുഹൈബിന്റെ കൊലപാതകം നടന്ന് പത്തുദിവസം കഴിഞ്ഞിട്ടും മറ്റു പ്രതികളെ കണ്ടെത്താനാവാതെ കുഴയുകയാണ് അന്വേഷണ സംഘം.

Keywords: Kerala, Kannur, News, Murder, Congress, Case, Police, K Sudhakaran on Shuhaib murder case accused 



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?