മധുവിന്റെ ഘാതകരോട്
(www.kvartha.com 24.01.2018)
എ ബെണ്ടിച്ചാല്‍
പാമ്പിനെ പോലെ
മധുവിനെ തല്ലിക്കൊന്നവരേ....
നിങ്ങള്‍ തല്ലിക്കൊല്ലേണ്ടിയിരുന്നത്
മധുവിനെയല്ലായിരുന്നു;
അവന്റെ വയറ്റില്‍
ആളിക്കത്തിക്കൊണ്ടിരുന്ന,
കാര്‍ന്നു തിന്നു കൊണ്ടിരുന്ന,
വിശപ്പിനേയും രോഗത്തേയുമായിരുന്നു.
ബുദ്ധിസ്ഥിരതയില്ലാത്തവര്‍
ആരാണ്?മധുവോ-
തല്ലിക്കൊന്നവരോ?
നമ്മുടെ വക തിരിവുകളൊക്കെയും
എവിടെ നാം പണയപ്പെടുത്തി.
ഉത്തരേന്ത്യന്‍ മതഭ്രാന്തുകള്‍ക്കോ-അതെ,
പ്രാകൃത ചിന്തകള്‍ക്കോ?
മനുഷ്യത്വങ്ങളൊക്കെയും
ഏതു ബട്ടനുകള്‍ മായിച്ചുകളഞ്ഞു!
എലികളെ ഭയന്ന് എന്നെക്കൊണ്ട്
ഇല്ലം കത്തിപ്പിക്കരുതെ,
പച്ചയും, ഉണക്കും ഒന്നിച്ചുകത്തിപ്പോകും.
എന്റെ പക്കല്‍ സുനാമിയും, ഓഖിയും
മാത്രമല്ല ഉള്ളത്
എന്റെ ആയുധപ്പുരയിലുള്ളതിന്റെ
പേര് പോലും കേള്‍ക്കാനുള്ള
ശക്തി നിങ്ങള്‍ക്കില്ല.
കേരളമിപ്പോള്‍ എന്റെ നാടല്ല;
കാലന്റെ സ്വന്തം നാടാണ്.
ഈ പേരാണ് കേരളത്തിന്
ഇന്ന് അനുയോജ്യം.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Poem, Crime, A Bendichal, Madhu, Madhu's murder; poem by A Bendichal.

Powered by Info News For You

Comments
Post a Comment