കടിച്ച പാമ്പിനെ തലകടിച്ചെടുത്ത് ച്യൂയിംഗം പോലെ ചവച്ചരച്ച് പകരം വീട്ടി

ലക് നൗ: (www.kvartha.com 20.02.2018) വെറുതെ ഇരിക്കുന്ന തന്നെ വന്ന് കടിച്ച പാമ്പിനോട് യുവാവ് ചെയ്ത പ്രതികാരം കണ്ടോ! തന്നെ കടിച്ച പാമ്പിനെ തിരിച്ച് കടിച്ചാണ് യുവാവ് പ്രതികാരം ചെയ്തത്. ഉത്തര്‍പ്രദേശിലെ ഹര്‍ദോയിയിലാണ് സംഭവം. സോനെലാല്‍ എന്ന യുവാവാണ് തന്നെ കടിച്ച പാമ്പിനെ തലകടിച്ചെടുത്ത് ച്യൂയിംഗം പോലെ ചവച്ചരച്ച് പ്രതികാരം ചെയ്തത്.

എന്നാല്‍ സംഭവത്തിന് ശേഷം ബോധരഹിതനായ സോനെലാലിനെ ഗ്രാമവാസികള്‍ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചു. തല വേര്‍പെട്ട നിലയില്‍ പാമ്പിനെയും ഇയാളുടെ അടുത്തു നിന്നും കണ്ടെത്തി. എന്നാല്‍ ഇയാളെ പരിശോധിച്ച ഡോക്ടര്‍, പാമ്പ് കടിച്ചതിന്റെ ഒരു ലക്ഷണവും ശരീരത്തില്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്ന് അറിയിച്ചു. പാമ്പിന്റെ തല കടിച്ചെടുത്തപ്പോള്‍ വിഷം ഉള്ളില്‍ ചെന്നതാകും യുവാവ് ബോധരഹിതനാകാന്‍ കാരണമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

Man bites off snake’s head in ‘revenge’, Snake, hospital, Treatment, Doctor, Youth, National

അതേസമയം തന്നെ കടിച്ചതിന്റെ ദേഷ്യത്തിലാണ് പാമ്പിനെ തിരിച്ച് കടിച്ചതെന്ന് സോനെലാല്‍ പ്രതികരിച്ചു. എന്തായാലും വിചിത്രമായ സംഭവത്തില്‍ ആരെ വിശ്വസിക്കണമെന്നറിയാതെ ആശയക്കുഴപ്പത്തിലായിരിക്കയാണ് ഹര്‍ദോയി ഗ്രാമം.

Keywords: Man bites off snake’s head in ‘revenge’, Snake, hospital, Treatment, Doctor, Youth, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?