മാതാപിതാക്കള്‍ മുറിയില്‍ അടച്ചിട്ട് വിവാഹത്തിന് നിര്‍ബന്ധിച്ചുവെന്ന ആരോപണവുമായി ദേശീയ കബഡി താരം

റോഹ്തക്: (www.kvartha.com 14.02.2018) മാതാപിതാക്കള്‍ക്കെതിരെ ദേശീയ കബഡി താരം ഹരിയാന വനിത കമ്മീഷനില്‍ പരാതി നല്‍കി. തനിക്ക് ഇഷ്ടമില്ലാത്ത വരനെ വിവാഹം ചെയ്യാനായി ദിവസങ്ങളോളം മാതാപിതാക്കള്‍ മുറിയില്‍ അടച്ചിട്ടുവെന്നാണ് താരത്തിന്റെ ആരോപണം. വനിത കമ്മീഷനെ കൂടാതെ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ക്കും താരം കത്തെഴുതി. ജിഡിപിക്കും പരാതി നല്‍കിയിട്ടുണ്ട്.

റോഹ്തകിലെ ഒരു കുഗ്രാമത്തില്‍ നിന്നും നിരവധി വെല്ലുവിളികളെ അതിജീവിച്ച് മുന്നേറിയ താരം ഇപ്പോള്‍ ദേശീയ തലത്തില്‍ ഹരിയാനയെ പ്രതിനിധീകരിക്കുന്നു. 2017ല്‍ മാതാപിതാക്കള്‍ താരത്തെ കര്‍ണലില്‍ കൊണ്ടുപോയി. പ്രായമുള്ള ഒരാളുമായുള്ള വിവാഹം ഉറപ്പിച്ചു. എന്നാല്‍ വിവാഹത്തിന് താരം സമ്മതിക്കാതിരുന്നതോടെ മുറിയില്‍ അടച്ചുപൂട്ടുകയായിരുന്നു. അവസരം കിട്ടിയപ്പോള്‍ മുറിയില്‍ നിന്നും രക്ഷപ്പെട്ട താരം റോഹ്തകില്‍ എത്തി.

Rohtak, Kabaddi, Kabaddi player, national Kabaddi player

കബഡി പരിശീലനവുമായി മുന്നോട്ടുപോകുന്നതിനിടയില്‍ ഏതാനും ദിവസം മുന്‍പ് പിതാവ് ചിലരുമൊത്ത് റോഹ്തകിലെ പരിശീലന കേന്ദ്രത്തില്‍ എത്തിയിരുന്നു. എന്നാല്‍ അപകടം അറിഞ്ഞ താരം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. തന്റെ ജീവന് ഭീഷണിയുണ്ടെന്നും താരം ആരോപിക്കുന്നു.

സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ക്ക് കുപ്രസിദ്ധമായ സംസ്ഥാനമാണ് ഹരിയാന.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: However, a few days ago, her father came to Rohtak along with others, to take her back.

Keywords: Rohtak, Kabaddi, Kabaddi player, national Kabaddi player



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?