കുടുംബശ്രീ ബഡ്‌സ് കലോത്സവം: വിജയത്തിളക്കവുമായി കാസര്‍കോട്


കോഴിക്കോട്:(www.evisionnews.co)കുടുംബശ്രീ സംസ്ഥാനമിഷന്റെ നേതൃത്വത്തില്‍ കോഴിക്കോട് ജെഡിടിയില്‍ സംഘടിപ്പിച്ച സംസ്ഥാനതല ബഡ്‌സ് കലോത്സവത്തില്‍ മൂന്നാംസ്ഥാനത്തിന്റെ തിളക്കവുമായി കാസര്‍കോട് ജില്ലാം ടീം. കലോത്സവത്തില്‍ പതിനേഴ് പോയന്റ് നേടിയാണ് ജില്ല മൂന്നാം സ്ഥാനത്ത് എത്തിയത്. ജില്ലയിലെ മൂന്ന് സ്‌കൂളുകളില്‍ നിന്നുമായി 13 വിദ്യാര്‍ത്ഥികളാണ് സ്റ്റേജ്-സ്റ്റേജിതര മത്സരത്തില്‍ മാറ്റുരച്ചത്. ആക്ഷന്‍ സോങ്ങില്‍ തണല്‍ ബഡ്‌സ് സ്‌കൂള്‍ ടീം മുളിയാറിന് ഒന്നാംസ്ഥാനവും,വ്യക്തിഗത മത്സരങ്ങളായ പെയിന്റിങില്‍ കള്ളാര്‍ ചാച്ചാജി സ്‌കൂളിലെ   സതീഷ് കുമാറിന് ഒന്നാംസ്ഥാനവും ,സിനിമാഗാന മത്സരത്തില്‍ മുളിയാര്‍ തണല്‍ ബഡ്‌സ് സ്‌കൂളിലെ  ഉണ്ണികൃഷ്ണന്‍  മൂന്നാംസ്ഥാനവും മിമിക്രി മത്സരത്തില്‍ പുല്ലൂര്‍-പെരിയ മഹാത്മാ ബഡ്‌സ് സ്‌കൂളിലെ മുഹഷിര്‍ മൂന്നാംസ്ഥാനവും നേടി. കലോത്സവത്തില്‍ 31 പോയന്റുമായി എറണാകുളം ജില്ല ഓവറോള്‍ കിരീടവും ,19 പോയന്റുമായി കണ്ണൂര്‍ ജില്ല രണ്ടാംസ്ഥാനവും നേടി. വിജയികള്‍ക്കുള്ള ട്രോഫികള്‍ തദ്ദേശ-സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീല്‍ സമ്മാനിച്ചു.  


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?