ടൂര്‍ ടെന്‍ഡര്‍ അനധികൃതമായി അധ്യാപികയുടെ സുഹൃത്തിന് നല്‍കാന്‍ ശ്രമം; അഴിമതി ചൂണ്ടിക്കാട്ടിയ യൂണിയന്‍ ചെയര്‍മാന് അനിശ്ചിതകാല സസ്‌പെന്‍ഷന്‍

കൊച്ചി: (www.kvartha.com 10.02.2018) ടൂര്‍ ടെന്‍ഡറിലെ അഴിമതി ചൂണ്ടിക്കാട്ടിയ കോളജ് യൂണിയന്‍ ചെയര്‍മാന് അനിശ്ചിതകാല സസ്‌പെന്‍ഷന്‍. ടൂര്‍ ടെന്‍ഡര്‍ അനധികൃതമായി അധ്യാപികയുടെ സുഹൃത്തിന് നല്‍കാന്‍ ശ്രമിച്ചതിനെ ചോദ്യം ചെയ്ത ചേര്‍ത്തല എന്‍എസ്എസ് കോളജ് വിദ്യാര്‍ഥി യൂണിയന്‍ ചെയര്‍മാന്‍ അനന്തു രമേശനെയാണ് അനിശ്ചിതകാലത്തേക്ക് പുറത്താക്കിയത്. അനന്തു രമേശനെ ഫെബ്രുവരി ഒമ്പതു മുതല്‍ സസ്‌പെന്‍ഡ് ചെയ്‌തെന്നു കാട്ടി പ്രിന്‍സിപ്പാള്‍ ഉത്തരവിറക്കി. അധ്യാപികയോട് അപമര്യാദയായി പെരുമാറിയെന്നാരോപിച്ചാണ് നടപടി. സസ്‌പെന്‍ഷന്‍ കാലാവധി ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.



ഏറ്റവും കുറഞ്ഞ നിരക്കിലുള്ള പാക്കേജ് അംഗീകരിക്കാതെ ബികോമിലെ അധ്യാപികയുടെ സുഹൃത്തിന് ടെന്‍ഡര്‍ നല്‍കാനായിരുന്നു നീക്കം. ഇതിനെതിരെ ബി കോം വിദ്യാര്‍ത്ഥികള്‍ തുടങ്ങി വച്ച സമരം പിന്നീട് കോളജ് യൂണിയന്‍ ഏറ്റെടുത്തു. കോളജ് യൂണിയന്‍ ചെയര്‍മാന്‍ എന്ന നിലയില്‍ ഈ വിഷയത്തിന് പരിഹാരം കാണാന്‍ ഇടപെട്ടതാണ് മാനേജ്‌മെന്റിനെ ചൊടിപ്പിച്ചതെന്ന് അനന്തു പറഞ്ഞു. അവസാന വര്‍ഷ ബി കോം വിദ്യാര്‍ഥികളുടെ കോളജ് ടൂര്‍ പാക്കേജ് ടെന്‍ഡറിലാണ് അഴിമതി നടന്നത്.

എന്‍എസ്എസ് കോളജ് യൂണിയന്‍ എബിവിപിയില്‍ നിന്നും എസ്എഫ്ഐ പിടിച്ചെടുത്തിരുന്നു. എബിവിപിയുടെ ശക്തികേന്ദ്രമായിരുന്നു എന്‍എസ്എസ് കോളജ്. എന്നാല്‍ കോളജ് യൂണിയന്‍ ഉദ്ഘാടനത്തിന് ശേഷം തുടര്‍പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രിന്‍സിപ്പാള്‍ അനുവദിക്കുന്നില്ലെന്നും യൂണിയന്‍ പരാതിപ്പെടുന്നു. കോളജ് യൂണിയന്‍ ഫണ്ടില്‍ പ്രിന്‍സിപ്പാള്‍ തിരിമറികാട്ടിയതായും ആക്ഷേപമുണ്ട്. ഈ വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്. കോളജില്‍ പെണ്‍കുട്ടിയെ മര്‍ദ്ദിച്ചകേസില്‍ എബിവിപിക്കാരനായ അക്രമിയെ സംരക്ഷിക്കുകയും പെണ്‍കുട്ടിയെ അധിക്ഷേപിക്കുകയുമാണ് പ്രിന്‍സിപ്പാള്‍ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

ക്യാമ്പസ് ജനാധിപത്യം ഇല്ലാതാക്കുകയും കോളജ് യൂണിയന്‍ ഫണ്ടിലും ടൂര്‍ പാക്കേജുകളിലും അഴിമതി നടത്തുകയും ചെയ്യുന്ന പ്രിന്‍സിപ്പാളിനെതിരെ നടപടി സ്വീകരിക്കണമെന്നും അഴിമതി ചൂണ്ടിക്കാട്ടിയ കോളജ് യൂണിയന്‍ ചെയര്‍മാനെ പുറത്താക്കിയ നടപടി പിന്‍വലിക്കണമെന്നും എസ്എഫ്ഐ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അനന്തുവിനെ പുറത്താക്കിയ നടപടിക്കെതിരെ എസ്എഫ്ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ ക്ലാസ്സ് ബഹിഷ്‌ക്കരിച്ച് പ്രതിഷേധ പ്രകടനം നടത്തി.

Keywords: Kerala, Kochi, News, Politics, Corruption, Speak against Corruption: The indefinite suspension for union chairman



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?