പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രംഗത്ത്
തിരുവനന്തപുരം:(www.kvartha.com 24/02/2018) പ്രവാസി തൂങ്ങിമരിച്ച സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രംഗത്ത്. കൊല്ലം ജില്ലയിലെ പത്തനാപുരത്ത് പ്രവാസി ആത്മഹത്യ ചെയ്യാനിടയായ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. സംഭവം നടന്ന് ഒരു ദിവസം പിന്നിട്ടിട്ടും പൊലീസ് ആര്‍ക്കെതിരെയും കേസ് എടുക്കുകയോ ഒരു നടപടിയും സ്വീകരിക്കുകയോ ചെയ്യാത്തതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
യഥാര്‍ത്ഥ പ്രതികള്‍ക്ക് രക്ഷപ്പെടാന്‍ പൊലീസ് അവസരം ഒരുക്കുകയാണ്. ഇപ്പോള്‍ പുറത്തു വരുന്ന പല കേസുകളിലും പൊലീസിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്ന രീതിയിലാണ് പോലീസ് പ്രവര്‍ത്തിക്കുന്നത്. ഭരിക്കുന്ന പാര്‍ട്ടി പറയുന്നതു മാത്രം കേട്ട് പ്രവര്‍ത്തിക്കാനാണ് ഉദ്ദേശ്യമെങ്കില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാകും. പാവപ്പെട്ടവര്‍ക്കും സാധാരണ ജനങ്ങള്‍ക്കും ജീവിക്കാനാവാത്ത അവസ്ഥയാണിപ്പോള്‍ കേരളത്തില്‍. പാര്‍ട്ടികള്‍ നല്‍കുന്ന ലിസ്റ്റ് ഉപയോഗിച്ച് പ്രതികളെ കണ്ടെത്താനാണെങ്കില്‍ പൊലീസിന്റെ ആവശ്യമില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പുനലൂര്‍ ഐക്കരക്കോണം വാഴമണ്‍ ആലിന്‍കീഴില്‍ വീട്ടില്‍ സുഗതനെ (64)നെയാണ് മരിച്ച നിലയില്‍ കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ഗള്‍ഫില്‍ 40 വര്‍ഷമായി വര്‍ക്ക്ഷോപ്പ് നടത്തി വന്ന സുഗതന്‍ രണ്ടുമാസം മുമ്പ് മടങ്ങിയെത്തി ഇവിടെ വര്‍ക്ക്ഷോപ്പ് നടത്താനിരിക്കുകയായിരുന്നു. ഇതിനായി വിളക്കുടി പഞ്ചായത്തിലെ ഇളമ്പല്‍ പൈനാപ്പിള്‍ ജംക്ഷനില്‍ സമീപവാസിയായ ഒരാളുടെ നികത്തിയ വയല്‍ പാട്ടത്തിനെടുത്ത് വാഹന വര്‍ക്ക്ഷോപ്പിനുള്ള ഷെഡിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിരുന്നു. വയല്‍ നികത്തിയ ഭൂമിയിലാണ് വര്‍ക്ക്ഷോപ്പ് നിര്‍മിക്കുന്നതെന്ന് ആരോപിച്ച് ഇതിനിടെ സിപിഐയുടെ യുവജന സംഘടനയായ എഐവൈഎഫ് രംഗത്തെത്തി. ഇവിടെ നിര്‍മ്മാണം അനുവദിക്കില്ല എന്നാരോപിച്ച് കൊടികുത്തുകയും ചെയ്തു.
പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി പുതിയ സംരംഭം തുടങ്ങുന്നതിന് പണം ആവശ്യപ്പെട്ട് സിപിഐക്കാര്‍ ഭീഷണിപ്പെടുത്തിയത് സുഗതനെ ആകെ മനോവിഷമത്തിലാക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു. കൊടി എടുത്ത് മാറ്റണമെന്നാവശ്യപ്പെട്ട് സുഗതന്‍ നിരവധി തവണ സിപിഐ നേതാക്കളെ കണ്ടിരുന്നു. എന്നാല്‍ തങ്ങള്‍ ആവശ്യപ്പെട്ട തുക തന്നാല്‍ കൊടിമാറ്റാമെന്നും പണം തന്നില്ലെങ്കില്‍ ഷെഡ് പൊളിക്കുമെന്നും പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് സുഗതന്‍ വലിയ മാനസീക സമ്മര്‍ദ്ദത്തിലായിരുന്നു. ഇതേ തുടര്‍ന്ന് വര്‍ക്ക് ഷോപ്പ് സ്വപ്നം ഉപേക്ഷിച്ച് ഷെഡ് പൊളിക്കാന്‍ കഴിഞ്ഞ ദിവസം രാവിലെ തന്റെ സഹായിയോടൊപ്പം സുഗതന്‍ എത്തിയിരുന്നു.
സഹായിയെ ചായകുടിക്കാന്‍ പറഞ്ഞ് വിട്ട ശേഷം സുഗതന്‍ ജീവനൊടുക്കുകയായിരുന്നു.മൃതദേഹത്തിന് സമീപം മൂന്ന് കയറുകള്‍ കൂടി കുരിക്കിട്ട് വച്ചിട്ടുണ്ട്. കുടുംബാംഗങ്ങള്‍ക്കൊപ്പം കൂട്ട ആത്മഹത്യക്കുള്ള ശ്രമമായിരുന്നതായി ഇതിനെ സംശയിക്കുന്നു. ഇളമ്പല്‍ പൈനാപ്പിള്‍ ജംഗ്ഷന് സമീപമാണ് വര്‍ക്ക് ഷോപ്പ് നിര്‍മിക്കാനായി ഷെഡ് നിര്‍മ്മിച്ചത്.
ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളെജിലേക്ക് കൊണ്ടുപോയി. ഭാര്യ: സരസമ്മ. മക്കള്‍: സുജിത്ത്, സുനില്‍ ബോസ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Thiruvananthapuram, Kerala, Investigates, Police, Ramesh Chennithala, Suicide, Case, Police, Leader of the Opposition demanding a thorough investigation into the death of the expatriate man

Powered by Info News For You

Comments
Post a Comment