മന്ത്രി മാത്യു ടി തോമസ് ഇടപെട്ടു; ചെര്‍ക്കള- വിദ്യാനഗര്‍ പൈപ്പിലെ ചോര്‍ച്ച പരിഹരിക്കാന്‍ നടപടികള്‍ ആരംഭിച്ചു, വേനലിനെ പ്രതിരോധിക്കാന്‍ ഒരുങ്ങി ജലവിതരണ വകുപ്പ്
കാസര്‍കോട്: (www.kasargodvartha.com 10.02.2018) ചെര്‍ക്കള -വിദ്യനഗര്‍ ഗ്രാവിറ്റി കുടിവെള്ള പൈപ്പ് ലൈന്‍ നന്നാക്കാന്‍ മന്ത്രിയുടെ കര്‍ശന നിര്‍ദേശം. നാലു വരിപാതയുടെ അലൈന്‍മെന്റ് പൂര്‍ത്തിയാകാത്തത് കാരണം പുതിയ ഡി ബി പൈപ്പ് സ്ഥാപിക്കാന്‍ സാധിക്കാത്തതും പഴയ ഗ്രാവിറ്റി പൈപ്പുകളില്‍ നിന്നും ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം ഒഴുകി പാഴായി പോകുകയും ചെയ്യുന്നത് മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. വിഷയത്തിന്റെ ഗൗരവം ജി എച്ച് എം പ്രവര്‍ത്തകര്‍ മന്ത്രിയെ നേരിട്ട് കണ്ട് ബോധ്യപ്പെടുത്തുകയായിരുന്നു. പുതിയ ഡി ബി പൈപ്പുകള്‍ സ്ഥാപിക്കാനുള്ള തടസ്സങ്ങള്‍ നീക്കി പ്രവൃത്തി വേഗത്തിലാക്കണമെന്ന് ചീഫ് എന്‍ജിനീയര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി.
വേനലിലെ കുടിവെള്ളക്ഷാമം മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍ കാസര്‍കോട് വേനലിനെ അതിജീവിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുകയാണ് എന്നും മന്ത്രി അറിയിച്ചു. വേനലില്‍ ജലക്ഷാമം രൂക്ഷമായ കാസര്‍കോട് ആറുമാസത്തിലേറെയായി കുടിവെള്ളം പാഴായിപോയികൊണ്ടിരുന്നത് നാട്ടുകാര്‍ നിരവധി തവണ പരാതിയായി ജലവിതരണ വകുപ്പിനെ അറിയിച്ചിരുന്നു. ആദ്യം ചോര്‍ച്ച അല്‍പാല്‍ ്പമായിരുന്നെങ്കില്‍ പിന്നീട് വെള്ളം റോഡില്‍ കുത്തിയൊലിച്ചു പോകുന്നുണ്ടായിരുന്നു.
നേരത്തെ നല്‍കിയ പരാതികള്‍ ഗൗരവപൂര്‍വമായ സമീപനം സ്വീകരിച്ചിരുന്നെങ്കില്‍ ലക്ഷക്കണക്കിനു ലിറ്റര്‍ വെള്ളം സംരക്ഷിക്കാന്‍ സാധിക്കുമായിരുന്നുവെന്ന് നാട്ടുകാര്‍ കാസര്‍കോട് വാര്‍ത്തയെ അറിയിച്ചിരുന്നു. അതേസമയം 40 വര്‍ഷം പഴക്കമുള്ള പഴയ പൈപ്പുകള്‍ തകരാര്‍ പരിഹരിക്കാനുള്ള ശ്രമം കാഠിന്യമേറിയതാണെന്നും പല സാമഗ്രികളും ലഭ്യമല്ലെന്നുമാണ് ജീവനക്കാര്‍ പറയുന്നത്. ഖാലിദ് കൊളവയല്‍, താജുദ്ധീന്‍ ചേരങ്കൈ, സാദിഖ് പള്ളിക്കല്‍, ബുര്‍ഹാന്‍ തളങ്കര എന്നിവരാണ് പരാതിയുമായി മന്ത്രിയെ കണ്ടത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Kerala, News, Water authority, Drinking water, Complaint, Natives, Mathew T Thomas, Minister Mathew T Thomas intervened; Actions started for solving drinking water pipe leakage.

Powered by Info News For You

Comments
Post a Comment