വിദ്യാര്‍ത്ഥിയെ സ്‌കൂള്‍ ടോയ് ലറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി

ന്യൂഡല്‍ഹി: (www.kvartha.com 03.02.2018) സ്‌കൂള്‍ ടോയ്‌ലറ്റില്‍ വിദ്യാര്‍ത്ഥിയെ മരിച്ച നിലയില്‍ കണ്ടെത്തി. ഒരു സംഘം വിദ്യാര്‍ത്ഥികള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നുവെന്ന് ആരോപണമുണ്ട്. തുഷാര്‍ എന്ന വിദ്യാര്‍ത്ഥിയാണ് മരിച്ചത്. മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തുഷാറിന്റെ കുടുംബം ആരോപിച്ചു.

വ്യാഴാഴ്ച രാവിലെ 11 മണിയോടെയാണ് തുഷാറിന്റെ മൃതദേഹം കണ്ടെത്തിയത്. കരാവല്‍ നഗറിലെ ജീവന്‍ ജ്യോതി സീനിയര്‍ സെക്കണ്ടറി സ്‌കൂളിലാണ് സംഭവം നടന്നത്.

National, Murder, Student

ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് തുഷാര്‍. ടോയ്‌ലറ്റില്‍ കണ്ടെത്തിയ ഉടനെ തുഷാറിനെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണം സ്ഥിരീകരിക്കുക മാത്രമാണുണ്ടായത്. ശരീരത്തില്‍ എവിടേയും മര്‍ദ്ദനമേറ്റതിന്റെ പാടില്ലെന്ന് എസ് പി അറിയിച്ചു. എന്നാല്‍ തുഷാറിന്റെ കുടുംബത്തിന്റെ പരാതിയില്‍ പോലീസ് കേസെടുത്തിട്ടുണ്ട്.

വയറിളക്കം ഉണ്ടായതിനാല്‍ തുഷാര്‍ മരിച്ചത് നിര്‍ജ്ജലീകരണത്തെ തുടര്‍ന്നാണെന്നാണ് സ്‌കൂള്‍ അധികൃതരുടെ വാദം. ചില വിദ്യാര്‍ത്ഥികള്‍ കക്കൂസിലേയ്ക്ക് കടക്കുന്നതിന്റെ ദൃശ്യങ്ങള്‍ സിസിടിവി ക്യാമറയില്‍ നിന്നും ലഭ്യമായിട്ടുണ്ട്. അന്വേഷണം തുടരുകയാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )


SUMMARY: “We have registered a case of culpable homicide not amounting to murder against unknown persons,” the police officer said, adding they are waiting for the postmortem report to ascertain the cause of death.

Keywords: National, Murder, Student


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?