സമരകാഹളത്തിനിടെ സി പി എം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കെ എസ് യു പഠിപ്പുമുടക്കും

തിരുവനന്തരുരം: (www.kvartha.com 18/02/2018) സമരകാഹളത്തിനിടെ സി പി എം നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് തിങ്കളാഴ്ച കെ എസ് യു പഠിപ്പുമുടക്കും. ആലപ്പുഴയില്‍ കെഎസ്‌യു സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച സമരകാഹളം പരിപാടിക്കിടെ ശനിയാഴ്ച രാത്രിയാണ് അക്രമം നടന്നത്. അതേസമയം, കെഎസ്‌യു പ്രവര്‍ത്തകര്‍ നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് ഞായറാഴ്ച ആലപ്പുഴ നഗരത്തില്‍ ഉച്ചവരെ സിപിഎം ഹര്‍ത്താലിന് ആഹ്വാനം ചെയ്തിരുന്നു. ഹര്‍ത്താല്‍ ജില്ലയില്‍ സമാധാനപരമാണ്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും വേദി വിട്ടതിന് പിന്നാലെയായിരുന്നു ഡിവൈഎഫ്‌ഐ - കെഎസ്‌യു പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടിയത്.

നഗരത്തിലെ സിഐടിയു ഓഫീസിന് നേരെ കല്ലേറുണ്ടായെന്നും സിപിഎമ്മിന്റെ കൊടിതോരണങ്ങള്‍ തകര്‍ത്തെന്നും ആരോപിച്ച് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് രംഗം സംഘര്‍ഷഭരിതമായത്. പരിപാടിക്കായി കെഎസ്‌യു പ്രവര്‍ത്തകര്‍ എത്തിയ വാഹനങ്ങള്‍ക്ക് നേരെയും കല്ലേറ് നടന്നു. സംഘര്‍ഷത്തില്‍ ഇരുപക്ഷത്തേയും പ്രവര്‍ത്തകര്‍ക്കും പോലീസുകാര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു.

News, Thiruvananthapuram, Kerala, CPM, KSU, attack, Ramesh Chennithala, DYFI, CPM attack: KSU strike on tomorrow


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Thiruvananthapuram, Kerala, CPM, KSU, attack, Ramesh Chennithala, DYFI, CPM attack: KSU strike on tomorrow 


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?