ഭാര്യാവീട്ടിലെ കിടപ്പുമുറിയില്‍ യുവാവ് ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: (www.kvartha.com 07.02.2018) ഭാര്യാവീട്ടിലെ കിടപ്പുമുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. അതേസമയം സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് ബന്ധുക്കള്‍ ബാലരാമപുരം പോലീസില്‍ പരാതി നല്‍കി. ബാലരാമപുരം താന്നിമൂട് കോഴോട് വടക്കുംകര വീട്ടില്‍ അരുണ്‍പ്രസാദാണ് (32) മരിച്ചത്. വെങ്ങാനൂര്‍ മംഗലത്തുകോണം ഇടുവ സ്വദേശിനിയായ ഭാര്യ മുത്തുലക്ഷ്മിയുടെ വീട്ടില്‍ ബുധനാഴ്ച രാവിലെയാണ് അരുണിനെ മരിച്ച നിലയില്‍ കണ്ടത്.

വെല്‍ഡിംഗ് തൊഴിലാളിയായ അരുണ്‍പ്രസാദ് ആറുവര്‍ഷം മുമ്പാണ് കുടുംബവീട്ടില്‍ നിന്ന് ഭാര്യ മുത്തുലക്ഷ്മിയുടെ വീട്ടില്‍ താമസം ആരംഭിച്ചത്. ദമ്പതികള്‍ക്ക് പ്രസ്റ്റി പ്രസാദ് എന്നുപേരുള്ള രണ്ടുവയസുള്ള ഒരു കുട്ടിയും ഉണ്ട്.

Man found dead in wife house, Thiruvananthapuram, News, Local-News, Allegation, Dead, hospital, Treatment, Police, Complaint, Probe, Kerala.

ചൊവ്വാഴ്ച രാത്രി പന്ത്രണ്ടുമണിവരെ അരുണ്‍ പ്രസാദ് വീടിന്റെ ടെറസില്‍ വെല്‍ഡിംഗ് സംബന്ധമായ ജോലി ചെയ്തുകൊണ്ടിരുന്നുവെന്ന് ഭാര്യവീട്ടുകാര്‍ പറയുന്നു. ബുധനാഴ്ച രാവിലെ മുത്തുലക്ഷ്മി ചായയുമായെത്തി വിളിക്കുമ്പോഴാണ് കിടപ്പുമുറിയില്‍ അനക്കമില്ലാത്ത നിലയില്‍ അരുണ്‍പ്രസാദിനെ കണ്ടെത്തിയത്. ജോലികഴിഞ്ഞ് രാത്രിയില്‍ അരുണ്‍പ്രസാദ് ഉറങ്ങാനെത്തിയിരുന്നു. പിന്നീടെന്ത് സംഭവിച്ചുവെന്ന് മുത്തുലക്ഷ്മിയ്ക്കും കുടുംബത്തിനും അറിയില്ലെന്ന് പോലീസ് പറഞ്ഞു.

കട്ടിലില്‍ അനക്കമില്ലാതെ കിടന്ന അരുണ്‍ പ്രസാദിനെ ഉടന്‍ തന്നെ സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍ മരണം സ്ഥിരീകരിച്ചു. തുടര്‍ന്ന് മുത്തുലക്ഷ്മിയുടെ ബന്ധുക്കള്‍ വിവരം അരുണിന്റെ വീട്ടുകാരെ അറിയിച്ചു. വിവരമറിഞ്ഞെത്തിയ ഇവര്‍ മറ്റ് രോഗങ്ങളൊന്നുമില്ലാതിരുന്ന അരുണിന്റെ മരണത്തില്‍ സംശയം ആരോപിച്ച് ബഹളം കൂട്ടി.

തുടര്‍ന്ന് ബാലരാമപുരം പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് പോലീസ് ഇടപെട്ട് മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിനായി മാറ്റി. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷിക്കുമെന്ന് പോലീസ് അറിയിച്ചു.

Keywords: Man found dead in wife house, Thiruvananthapuram, News, Local-News, Allegation, Dead, hospital, Treatment, Police, Complaint, Probe, Kerala.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?