സിംഹകൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ ജീവനക്കാര്‍ സാഹസികമായി രക്ഷപ്പെടുത്തി

തിരുവനന്തപുരം:(www.evisionnews.co) തിരുവനന്തപുരത്ത് മൃഗശാലയില്‍ സിംഹകൂട്ടിലേക്ക് എടുത്തുചാടിയ യുവാവിനെ ജീവനക്കാര്‍ രക്ഷപ്പെടുത്തി. രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം. ഒറ്റപ്പാലം സ്വദേശി മുരുകനാണ് സിംഹകൂട്ടിലേക്ക് എടുത്തുചാടിയത്.ആരും കാണാതെ കൂട്ടിന്റെ പുറക് വശത്തുകൂടെയാണ് മുരുകന്‍ എടുത്തുചാടിയത്. ഇത് കണ്ട സുരക്ഷ ഉദ്യോഗസ്ഥര്‍ യുവാവിനെ രക്ഷിക്കുകയായിരുന്നു. ഒരു കൂട്ടില്‍ രണ്ട് വയസ്സുള്ള ഒരു സിംഹവും മറ്റൊരു കൂട്ടില്‍ മൂന്ന് സിംഹവുമാണ് ഉണ്ടായിരുന്നത്. സംഭവത്തെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്സും സ്ഥലത്തെത്തിയിരുന്നു.കുറച്ചുദിവസങ്ങള്‍ക്ക് മുന്‍പ് മുരുകനെ കാണാനില്ലെന്ന് പത്രങ്ങളില്‍ പരസ്യം വന്നിരുന്നു. അതിന് തൊട്ടുപിന്നാലെയാണ് തിരുവനന്തപുരത്തുനിന്നും ഇയാളെ പിടികൂടിയിരിക്കുന്നത്. ഇയാള്‍ മദ്യപിച്ചിട്ടുണ്ടോ എന്ന കാര്യം വ്യക്തമായിട്ടില്ല.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?