ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹം, മാനഭംഗക്കേസ് അല്ലെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി: (www.kvartha.com 22.02.2018) ഹാദിയയുടേത് പരസ്പര സമ്മതത്തോടെയുള്ള വിവാഹമാണെന്നും നല്‍കിയിരിക്കുന്നത് മാനഭംഗക്കേസ് അല്ലെന്നും സുപ്രീംകോടതി. അതേസമയം സംഭവത്തില്‍ വിദേശ റിക്രൂട്ട്‌മെന്റ് നടക്കുന്നതായി വിവരമുണ്ടെങ്കില്‍ ഇടപെടേണ്ടത് കോടതിയല്ലെന്നും സര്‍ക്കാരാണെന്നും സുപ്രീംകോടതി അഭിപ്രായപ്പെട്ടു.
കേസ് പരിഗണിച്ചപ്പോള്‍ അശോകന്റെ വാദമാണ് കോടതി കേട്ടത്. ഹാദിയയെ മതം മാറ്റി സിറിയയിലേക്ക് കൊണ്ടുപോകാനാണ് ശ്രമമെന്ന് അശോകന്‍ കോടതിയില്‍ ആവര്‍ത്തിച്ചു. അതിനാലാണ് ഹൈക്കോടതി ഇടപെട്ടെന്നതെന്നും അശോകന്റെ അഭിഭാഷകന്‍ വ്യക്തമാക്കി. എന്നാല്‍, ഹാദിയയെ സിറിയയിലേക്ക് കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നുണ്ടെങ്കില്‍ അതില്‍ ഇടപെടേണ്ടത് സര്‍ക്കാരാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
തന്റെ അച്ഛന്‍ ചിലരുടെ സ്വാധീനവലയത്തിലാണെന്ന് ഹാദിയ നേരത്തെ കോടതിയെ അറിയിച്ചിരുന്നു. . അച്ഛന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവരെയും തന്നെ പീഡിപ്പിച്ചവരെയും നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും ഹാദിയ ആവശ്യപ്പെട്ടിരുന്നു. ഈ കാര്യങ്ങളില്‍ മറുപടി നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ക്രിമിനലും തീവ്രവാദിയും എന്ന മുന്‍വിധിയോടെയാണ് എന്‍.ഐ.എയിലെ ചില ഉദ്യോഗസ്ഥര്‍ തന്നോട് പെരുമാറിയതെന്ന ഹാദിയയുടെ ആരോപണത്തിന് എന്‍.ഐ.എയും മറുപടി നല്‍കണം. അതേസമയം രാഹുല്‍ ഈശ്വരനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ഹാദിയ പിന്‍വലിച്ചു. കേസ് പരിഗണിക്കുന്നത് കോടതി മാര്‍ച്ച് എട്ടിലേക്കു മാറ്റി.
കേസ് പരിഗണിക്കുന്നതു നീട്ടിവയ്ക്കണമെന്ന പിതാവ് അശോകന്റെ ആവശ്യം സുപ്രീംകോടതി നേരത്തെ തള്ളിയിരുന്നു. മാതാപിതാക്കള്‍ക്കും എന്‍ഐഎയ്ക്കുമെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചു ഹാദിയ നല്‍കിയ സത്യവാങ്മൂലത്തിനു മറുപടി നല്‍കാന്‍ കൂടുതല്‍ സമയം വേണമെന്നും കേസ് നീട്ടണമെന്നുമായിരുന്നു അശോകന്റെ ആവശ്യം.
അതേസമയം, ഷെഫിന്‍ ജഹാനൊപ്പം ജീവിക്കണമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണു ഹാദിയ. കഴിഞ്ഞ ദിവസം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ഹാദിയ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. താന്‍ മുസ്ലീം ആണെന്നും അങ്ങനെ ജീവിക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണു വൈക്കം സ്വദേശിനി ഹാദിയ കഴിഞ്ഞദിവസം സത്യവാങ്മൂലം നല്‍കിയത്. സ്വന്തം ഇഷ്ടപ്രകാരമാണു ഇസ്ലാം മതം സ്വീകരിച്ചതും കൊല്ലം സ്വദേശി ഷെഫിന്‍ ജഹാനെ വിവാഹം ചെയ്തതും.
വീട്ടുതടങ്കലിലും പൊതുസമൂഹത്തിലും അനുഭവിച്ച പീഡനങ്ങള്‍ക്കു നഷ്ടപരിഹാരം വേണമെന്നാണു ഹാദിയയുടെ മറ്റൊരു പ്രധാന ആവശ്യം. ആറുമാസത്തെ വീട്ടുതടങ്കലില്‍ ഒട്ടേറെ പീഡനങ്ങള്‍ സഹിച്ചു. മാനസാന്തരമുണ്ടാക്കാന്‍ ബാഹ്യശക്തികളുടെ നിരന്തര പ്രേരണയുണ്ടായി. ആരൊക്കെയാണു വീട്ടില്‍ വന്നുകണ്ടതെന്നു സന്ദര്‍ശക പുസ്തകത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അതെല്ലാം കോടതി പരിശോധിക്കണം. ഭക്ഷണത്തില്‍ ലഹരിമരുന്നു കലര്‍ത്താന്‍ ശ്രമമുണ്ടായി.
സുരക്ഷാചുമതലയുണ്ടായിരുന്ന വൈക്കം ഡിവൈഎസ്പി കൈചൂണ്ടി ഭീഷണിപ്പെടുത്തി. എന്‍ഐഎ ഉദ്യോഗസ്ഥര്‍ ഭീകരബന്ധമുളളയാളെന്ന മട്ടില്‍ പെരുമാറിയെന്നും ഹാദിയ ആരോപിച്ചിട്ടുണ്ട്. ഹാദിയയുടെ (അഖില) പിതാവ് അശോകനും സുപ്രീംകോടതിയില്‍ സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്. ഹാദിയയെ സിറിയയിലേക്കു കടത്തുകയായിരുന്നു ലക്ഷ്യം. ഹാദിയ ഇസ്ലാം മതം സ്വീകരിച്ചതല്ല പ്രശ്‌നമെന്നും മകളുടെ സുരക്ഷ മാത്രമാണു താന്‍ നോക്കുന്നതെന്നും അശോകന്‍ സത്യവാങ്മൂലത്തില്‍ പറയുന്നു.
ഷെഫിന്‍ ജഹാനും ഹാദിയയുമായുള്ള വിവാഹത്തെക്കുറിച്ചു ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അന്വേഷിക്കുന്നതു സുപ്രീംകോടതി വിലക്കിയിരുന്നു. 2017 നവംബര്‍ 27നു കേസ് പരിഗണിച്ചപ്പോള്‍, ഹാദിയയ്ക്കു സേലത്തെ ഹോമിയോ കോളജില്‍ പഠനം പൂര്‍ത്തിയാക്കുന്നതിനു സൗകര്യമൊരുക്കാനാണു കോടതി ഉത്തരവിട്ടത്. ഹാദിയയുടെ വിവാഹം കേരള ഹൈക്കോടതി റദ്ദാക്കിയിരുന്നു. ഇതിനെതിരെ ഷെഫിന്‍ ജഹാന്‍ സമര്‍പ്പിച്ച ഹര്‍ജിയാണു സുപ്രീംകോടതി പരിഗണിക്കുന്നത്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Can a court interfere when consenting adults say they married, asks Supreme Court in Hadiya case, New Delhi, News, Trending, Marriage, Religion, Supreme Court of India, Justice, Allegation, Torture, National.

Powered by Info News For You

Comments
Post a Comment