കിണര്‍; ട്രെയിലര്‍ പുറത്തിറങ്ങി

കൊച്ചി:(www.kvartha.com 14/02/2018) എം എ നിഷാദ് കഥയെഴുതി സംവിധാനം നിര്‍വഹിച്ചിരിക്കുന്ന 'കിണര്‍'ന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് പാര്‍ട്ണറായ മ്യൂസിക് 247ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. തമിഴ് ഭാഷയിലും ഈ ചിത്രം തീയേറ്ററുകളില്‍ എത്തും. 'കേണി' എന്നാണ് തമിഴ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

ജലക്ഷാമവുമായി ബന്ധപ്പെട്ട വിഷയം അവതരിപ്പിക്കുന്ന ഈ ചിത്രം കേരളം - തമിഴ്‌നാട് അതിര്‍ത്തിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജയപ്രദ, രേവതി, പശുപതി, പാര്‍ത്ഥിപന്‍, അര്‍ച്ചന, നാസ്സര്‍, പാര്‍വതി നമ്പ്യാര്‍, ഇന്ദ്രന്‍സ്, രഞ്ജി പണിക്കര്‍, ജോയ് മാത്യു, അനു ഹസന്‍ എന്നിവര്‍ അടങ്ങുന്ന ഒരു വലിയ താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.


ഡോ. അന്‍വര്‍ അബ്ദുല്ലയും ഡോ. അജു കെ നാരായണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. നൗഷാദ് ഷെരീഫ് ഛായാഗ്രഹണവും ശ്രീകുമാര്‍ നായര്‍ ചിത്രസംയോജനവും നിര്‍വഹിച്ചിരിക്കുന്നു. ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. ഒരു ഗാനത്തിന് കല്ലറ ഗോപനും ഈണം പകര്‍ന്നിട്ടുണ്ട്. പശ്ചാത്തല സംഗീതം ബിജി ബാലിന്റെതാണ്. ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രീയേഷന്‍സിന്റെ ബാനറില്‍ സജീവ് പി കെയും ആന്‍ സജീവും ചേര്‍ന്നാണ് ഈ ചിത്രം നിര്‍മിച്ചിരിക്കുന്നത്.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Cinema, Entertainment, YouTube, Released, The official trailer Of 'Kinar' released



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?