കോഴിക്കോട്ടെ എ ടി എം കൊള്ള സംഘത്തില്‍ മൂന്ന് കാസര്‍കോട് സ്വദേശികള്‍; ഒരു പ്രതിയുടെ വിദ്യാനഗറിലെ വീട്ടില്‍ പോലീസ് റെയ്ഡ്

കാസര്‍കോട്: (www.kasargodvartha.com 03.02.2018) കോഴിക്കോട്ടെ എ.ടി.എം കൗണ്ടറുകള്‍ കുത്തിതുറന്ന് കവര്‍ച്ച നടത്തിയ സംഘത്തില്‍ ഉള്‍പ്പെട്ടത് മൂന്ന് കാസര്‍കോട് സ്വദേശികള്‍. ഇവരില്‍ ഒരാളുടെ വിദ്യാനഗറിലെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വിദ്യാനഗറിലെ ജുനൈദിന്റെ വീട്ടിലാണ് റെയ്ഡ് നടന്നത്. കോഴിക്കോട് പോലീസ് നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദ്യാനഗര്‍ പോലീസ് പരിശോധനക്കെത്തിയത്. എന്നാല്‍ വിദ്യാനഗര്‍ പോലീസെത്തും മുമ്പെ ജുനൈദ് രക്ഷപ്പെടുകയായിരുന്നു.


കോഴിക്കോട് നഗരത്തിലെ വിവിധ എ.ടി.എമ്മുകളില്‍ നിന്ന് സ്‌കിമ്മര്‍ ഉപയോഗിച്ച് പണം കവര്‍ന്ന സംഘത്തിലെ പ്രതിയാണ് ജുനൈദ്. . രാംദാസ് നഗറില്‍ ബിലാല്‍ ബാഗ് ഹൗസില്‍ മുഹമ്മദ് ബിലാല്‍ എന്ന ബില്ലു (28), പാറക്കെട്ട് ചാട്ടംകുഴി റമീസ് എന്ന നൗമാന്‍ (33) എന്നിവര്‍ക്കൊപ്പം ഒളിവില്‍ പോയതായിരുന്നു ജുനൈദ്. കൂട്ടുപ്രതികളായ കാഞ്ഞങ്ങാട് അജാനൂര്‍ കൊളവയലില്‍ പാലയില്‍ അബ്ദുര്‍ റഹ് മാന്‍ സഫവാന്‍ എന്ന അദ്രുമാന്‍ (18), കാസര്‍കോട് തൃക്കരിപ്പൂര്‍ മേട്ടമ്മല്‍ ജമാഅത്ത് ക്വാര്‍ട്ടേഴ്സില്‍ അബ്ബാസ് (26), കൊളത്തറ കന്നാട്ടിക്കുളത്ത് എം.ഇ. ഷാജഹാന്‍ (43) എന്നിവര്‍ നേരത്തേ കസബ പോലീസിന്റെ പിടിയിലായിരുന്നു. ഇവരില്‍ റമീസിന്റെയും അബ്ദുറഹ് മാന്റെയും മുഖങ്ങള്‍ സി.സി.ടി.വി.യില്‍ പതിഞ്ഞിരുന്നു. അറസ്റ്റിലായ പ്രതികളെയെല്ലാം കോടതി റിമാന്‍ഡ്് ചെയ്തിരിക്കുകയാണ്.

കോഴിക്കോട്ടെ വെള്ളിമാടുകുന്ന്, പന്തീരാങ്കാവ്, പള്ളിക്കണ്ടി, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ് എന്നിവിടങ്ങളിലുള്ള എ.ടി.എം. കൗണ്ടറുകളില്‍നിന്ന് പണം കവര്‍ന്നത് ഈ ആറംഗസംഘമാണ്. കീപാഡിനുമുകളില്‍ ബട്ടന്‍ രൂപത്തിലുള്ള ഒളിക്യാമറ വെച്ച് രഹസ്യനമ്പര്‍ മനസ്സിലാക്കിയാണ് വ്യാജ എ.ടി.എം കാര്‍ഡുകള്‍ വഴി കോയമ്പത്തൂരിലെ പിച്ചാന്നൂരില്‍ നിന്ന് പണം തട്ടിയെടുത്തത്. അതിനിടെ കോഴിക്കോട് നഗരത്തിലെ വിവിധ എ.ടി.എം കൗണ്ടറുകളിലെ നെറ്റ് വര്‍ക്കില്‍ തകരാര്‍ സൃഷ്ടിച്ച് പണം കവര്‍ന്ന കേസിലെ പ്രതികളെ പിടികൂടാന്‍ അന്വേഷണസംഘം ഹരിയാന, ഡല്‍ഹി പോലീസ് അധികൃതരുടെ സഹായം തേടി. ഇവരുടെ താവളങ്ങള്‍ ഉത്തരേന്ത്യന്‍ പോലീസിന്റെ സഹായത്തോടെ ടൗണ്‍ പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

കൂടുതല്‍ പേര്‍ കവര്‍ച്ചസംഘത്തിലുണ്ടെന്നാണ് പ്രഥമികവിവരം. ഹരിയാനയിലെ മുണ്ടെത്ത ഗ്രാമത്തിലെ ഒരുവിഭാഗം പലവിധ കുറ്റകൃത്യങ്ങളിലും ഉള്‍പ്പെട്ടവരാണെന്നാണ് അവിടെയുള്ള പോലീസ് അധികൃതര്‍ നല്‍കിയ വിവരം. ഇവരുടെ സംഘത്തിലുള്‍പ്പെട്ടവരെ നേരത്തേ കണ്ണൂര്‍ പോലീസ് പിടികൂടിയിരുന്നു. ഇവരില്‍നിന്നും ഒപ്പം ടൗണ്‍ സ്റ്റേഷനില്‍ കഴിഞ്ഞദിവസം പിടിയിലായ ഹരിയാനക്കാരായ മുഫീദ്, മുഹമ്മദ് മുബാറക്ക്, ദില്‍ഷാദ് എന്നിവരില്‍നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, News, Police-raid, Robbery, Court, Remand, ATM Cards, ATM robbery case; Police raid at home in Vidyanagar.
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?