ദുബൈയില്‍ വാഹനാപകടത്തില്‍ പെണ്‍കുട്ടി മരിച്ചു; സഹോദരിമാരുടെ നില ഗുരുതരം
ദുബൈ: (www.kvartha.com 17.02.2018) ദുബൈയിലെ അല്‍ഐന്‍ റോഡില്‍ വെള്ളിയാഴ്ചയുണ്ടായ വാഹനാപകടത്തില്‍ പെണ്‍കുട്ടി മരിച്ചു. കുടുംബാംഗങ്ങള്‍ക്കു പരിക്കേറ്റു. പരിക്കേറ്റവരെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ പെണ്‍കുട്ടിയുടെ രണ്ടു സഹോദരിമാരുടെ നില ഗുരുതരമാണ്.
ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന 15കാരിയായ ജോര്‍ദാനിയന്‍ പെണ്‍കുട്ടിയാണ് മരിച്ചത്. അപകടസമയത്ത് കുട്ടിയുടെ മാതാവാണ് വണ്ടി ഓടിച്ചിരുന്നത്. റോഡില്‍ നിന്ന് പുറത്തേയ്ക്ക് നീങ്ങിയ കാര്‍ നിയന്ത്രണം വിട്ട് പലതവണ തലകീഴായി മറിഞ്ഞാണ് അപകടമുണ്ടായതെന്ന് പോലീസ് പറഞ്ഞു.
അപകടം ഉണ്ടായ ഉടന്‍ ആംബുലന്‍സുമായി സ്ഥലത്തെത്തിയ ദുബൈ പോലീസ് പരിക്കേറ്റവരെ ഉടന്‍ തന്നെ റാഷിദ് ആശുപത്രിയിലെത്തിച്ചു. മരിച്ച കുട്ടിയുടെ പിതാവ് അല്‍ ഐന്‍ യൂണിവേഴ്‌സിറ്റിയില്‍ പ്രൊഫസറാണ്. മാതാവ് അലൈനിലെ സ്വകാര്യ സ്‌കൂളിലെ ഫിസിക്‌സ് അധ്യാപികയും. ഇതേ സ്‌കൂളില്‍ തന്നെയാണ് പെണ്‍കുട്ടി പഠിച്ചിരുന്നത്.
അപകടം നടന്ന സ്ഥലത്തുവെച്ചുതന്നെ പെണ്‍കുട്ടി രക്തം വാര്‍ന്നു മരിച്ചിരുന്നു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനയച്ചു.

Keywords: Young girl dies, family injured in Dubai-Al Ain road accident, Dubai, Accidental Death, News, Hospital, Treatment, Police, Ambulance, Gulf, World.
Powered by Info News For You

Comments
Post a Comment