മില്‍മാബൂത്തുടമ ആത്മഹത്യ ചെയ്ത സംഭവം; ഉത്തരവാദിയായ എസ് ഐക്കെതിരെ നഗരത്തില്‍ വ്യാപകപോസ്റ്ററുകള്‍
കാഞ്ഞങ്ങാട്: (www.kasargodvartha.com 06.02.2018) കോട്ടച്ചേരിയിലെ മില്‍മ ബൂത്തുടമ നെല്ലിക്കാട് പൈരടുക്കത്തെ സി വി സുധാകര(48)ന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ എസ് ഐക്കെതിരെ കാഞ്ഞങ്ങാട് നഗരത്തില്‍ വ്യാപക പോസ്റ്ററുകള്‍. എസ് ഐക്കെതിരെ രൂക്ഷമായ പരാമര്‍ശങ്ങളാണ് പോസ്റ്ററുകളിലുള്ളത്. അതിനിടെ സുധാകരന്റെ ആത്മഹത്യ ഭാര്യ ജിജിതയുടെയും ഹൊസ്ദുര്‍ഗ് എസ്ഐയുടെയും പീഡനത്തെ തുടര്‍ന്നാണെന്ന പരാതി കാഞ്ഞങ്ങാട് ഡിവൈഎസ്പി അന്വേഷിക്കും. ജനുവരി 29ന് ഉച്ചയോടെയാണ് പൈരടുക്കത്തെ വീട്ടില്‍ സുധാകരനെആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
പിണങ്ങിക്കഴിയുകയായിരുന്ന ഭാര്യ ജിജിത സുധാകരനെതിരെ ഹൊസ്ദുര്‍ഗ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്റ്റേഷനിലെ എസ്ഐ രാഘവന്‍ നിരന്തരം സുധാകരനെ ഭീഷണിപ്പെടുത്തുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് കടുത്ത മാനസിക സംഘര്‍ഷത്തിലായിരുന്നു സുധാകരന്‍. ഭാര്യ പിണങ്ങിപ്പോയതിന്ശേഷം സുധാകരന്‍ ആവിക്കരയിലെ മാതൃസഹോദരി സരോജിനിയുടെ വീട്ടിലായിരുന്നു താമസം. സംഭവ ദിവസം ഉച്ചക്ക് ഇവിടെ നിന്നും ഭക്ഷണം കഴിച്ച് ഇറങ്ങിയ സുധാകരന്‍ പിന്നീട് തിരിച്ചെത്തിയില്ല. തുടര്‍ന്ന് ബന്ധുക്കള്‍ പൈരടുക്കത്തെ വീട്ടിലേക്ക് അന്വേഷിച്ചെത്തിയപ്പോഴാണ് വീട്ടിനകത്തെ ഫാനില്‍ സുധാകരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
തുടര്‍ന്നാണ് വീട്ടില്‍ നിന്നും ആത്മഹത്യാക്കുറിപ്പ് ബന്ധുക്കള്‍ക്ക് ലഭിച്ചത്. ഈ കുറിപ്പിലാണ് 'എന്റെ മരണത്തിന് കാരണം ഹൊസ്ദുര്‍ഗ് പോലീസ് സ്റ്റേഷനിലെ രാഘവന്‍ എസ്ഐക്ക് പങ്കുണ്ട്' എന്ന് എഴുതയിട്ടുള്ളത്. ഈ കുറിപ്പ് സഹിതം സുധാകരന്റെ സഹോദരങ്ങളായ സി വി സരോജനി, സി വി സുനിത, സി വി പ്രേമലത, സുജാത എന്നിവര്‍ ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ കാഞ്ഞങ്ങാട് ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയത്.
Keywords: Kasaragod, Kerala, news, suicide, Top-Headlines, Police, Sudhakaran's Suicide; Poster against SI
< !- START disable copy paste -->

Powered by Info News For You

Comments
Post a Comment