സുബൈദ വധക്കേസ്; ബോധം കെടുത്താന്‍ ഉപയോഗിച്ച ആസിഡും തൂവാലയും കണ്ടെടുത്തു

പെരിയ: (www.kasargodvartha.com 15.02.2018) ആയമ്പാറ ചെക്കിപ്പള്ളത്തെ സുബൈദയെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച ആസിഡും തൂവാലയും ആളില്ലാത്ത പറമ്പില്‍ നിന്നും അന്വേഷണ സംഘം കണ്ടെടുത്തു. ബുധനാഴ്ച അറസ്റ്റ് ചെയ്ത മുഖ്യപ്രതി അജവാറ അസീസുമായി വ്യാഴാഴ്ച രാവിലെ അന്വേഷണ സംഘം ചെക്കിപ്പള്ളത്തെത്തി തെളിവെടുപ്പ് നടത്തിയപ്പോഴാണ് സുബൈദയെ ബോധം കെടുത്താനുപയോഗിച്ച വീര്യം കുറഞ്ഞ ആസിഡും തൂവാലയും ഉപേക്ഷിച്ച സ്ഥലം അസീസ് സംഘത്തിന് കാണിച്ചുകൊടുത്തത്.

ഇവ രണ്ടും അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ബോധരഹിതയായി വീണ സുബൈദയുടെ ഒരു കാതിലെ ആഭരണം താനും മറ്റേ കാതിലെ ആഭരണം അബ്ദുല്‍ ഖാദറുമാണ് അഴിച്ചെടുത്തതെന്നും അസീസ് മൊഴി നല്‍കി. ബേക്കല്‍ സി ഐ പി വിശ്വംഭരന്റെ നേതൃത്വത്തില്‍ പ്രിന്‍സിപ്പല്‍ എസ്ഐ യു വി വിപിന്‍, എസ്ഐ കെ ദിനേശന്‍, ക്രൈം സ്‌ക്വാഡ് എസ്ഐ ഫിലിപ്പ് തോമസ്, അംഗങ്ങളായ ലക്ഷ്മി നാരായണ, ബാലകൃഷ്ണന്‍, പ്രകാശന്‍, സതീശന്‍, നാരായണന്‍ എന്നിവരാണ് അസീസുമായി തെളിവെടുപ്പിനായി ചെക്കിപ്പള്ളത്തെത്തിയത്. തെളിവെടുപ്പിന് ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.

Related News:
സുബൈദയെ കൊലപ്പെടുത്തിയ ശേഷം പ്രതികള്‍ കവര്‍ന്ന സ്വര്‍ണം പോലീസ് കോടതിയില്‍ ഹാജരാക്കി
സുബൈദ വധം: രണ്ട് പ്രതികളെ ജില്ലാ ജയിലില്‍ തിരിച്ചറിയല്‍പരേഡിന് വിധേയരാക്കി; കൂടുതല്‍ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ കിട്ടാന്‍ കോടതിയില്‍ പോലീസിന്റെ ഹരജി

സുബൈദ വധക്കേസിലെ പ്രതികളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നു; പിന്നില്‍ അന്വേഷണസംഘത്തിലെ ഒരു പോലീസുദ്യോഗസ്ഥനാണെന്ന് ആരോപണം


സുബൈദ വധക്കേസ് പ്രതികള്‍ റിമാന്‍ഡില്‍; തിരിച്ചറിയല്‍ പരേഡിനും കസ്റ്റഡിയില്‍ കിട്ടാനും പോലീസ് കോടതിയില്‍ റിപോര്‍ട്ട് നല്‍കും

സുബൈദ വധക്കേസില്‍ ഇനി അറസ്റ്റിലാകാനുള്ളത് രണ്ടംഗസംഘം; മൂന്നാം പ്രതിയായ സുള്ള്യ സ്വദേശി ബന്ധുവായ യുവതിയെ കൊലപ്പെടുത്തി സ്വര്‍ണം കവര്‍ന്ന കേസിലും പ്രതി

ജാനകി വധം പോലീസിന്റെ അഭിമാന പ്രശ്‌നം; കേസ് ക്രൈംബ്രാഞ്ചിന് കൈമാറില്ല, പ്രതികള്‍ ഉടന്‍ പിടിയിലാകും: എഡിജിപി രാജേഷ് ദിവാന്‍

15 ദിവസത്തിനുള്ളില്‍ സുബൈദ വധക്കേസ് തെളിയിച്ചു; ജില്ലാ പോലീസിന് അഭിനന്ദനങ്ങള്‍ ചൊരിഞ്ഞ് എഡിജിപി

മോഷണ സംഘം എത്തിയത് പൊന്നും പണവും ആഗ്രഹിച്ച്, കിട്ടിയത് അഞ്ചരപ്പവന്‍; കൃത്യം നടന്ന ദിവസം തന്നെ സ്വര്‍ണം കാസര്‍കോട്ട് വില്‍പന നടത്തി പണം പങ്കിട്ടെടുത്തു

സുബൈദയെ കൊലപ്പെടുത്തിയത് ഖാദറും പിടിയിലാകാനുള്ള മറ്റൊരു പ്രതിയും ചേര്‍ന്ന്, ക്ലോറോഫോം ഉപയോഗിച്ച തുണി 10 മിനുട്ട് മുഖത്ത് അമര്‍ത്തി ശ്വാസം മുട്ടിച്ചു കൊന്നു; ആസൂത്രണം 24 മണിക്കൂറിനുള്ളില്‍

സുബൈദ വധം: രണ്ട് പ്രതികള്‍ അറസ്റ്റില്‍, സ്വര്‍ണവും പ്രതികളെത്തിയ രണ്ട് കാറുകളും കണ്ടെത്തി

സുബൈദ വധക്കേസില്‍ പ്രതികളുടെ അറസ്റ്റ് വെള്ളിയാഴ്ചയുണ്ടാകുമെന്ന് ജില്ലാ പോലീസ് ചീഫ്; പോലീസ് അന്വേഷിക്കുന്ന പ്രതിക്ക് ദേവകി വധക്കേസുമായും ബന്ധം?


സുബൈദ വധം; 5 പേരെ നുണപരിശോധനയ്ക്ക് വിധേയമാക്കാനൊരുങ്ങി പോലീസ്

സുബൈദ വധം; പോലീസ് അന്വേഷണം പുരുഷ അടിവസ്ത്രം കേന്ദ്രീകരിച്ച്

സുബൈദ വധക്കേസില്‍ പോസ്റ്റുമോര്‍ട്ടം റിപോര്‍ട്ട് ലഭിച്ചില്ല; മരണ കാരണം ശ്വാസംമുട്ടിയാണെന്ന് പോലീസ്, മൂന്നംഗ സംഘം കസ്റ്റഡിയില്‍

സുബൈദയെ കൊല പ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; തെളിവ് കിട്ടിയതായും പ്രതിയെ ഉടന്‍ പിടികൂടാന്‍ കഴിയുമെന്നും ഐജി മഹിപാല്‍ യാദവ് കാസര്‍കോട് വാര്‍ത്തയോട്; കൊലയ്ക്ക് പിന്നില്‍ സുബൈദയെ ശരിക്കും അറിയാവുന്ന ആള്‍, ഉദ്ദേശം കവര്‍ച്ചയല്ലെന്നും സൂചന

സുബൈദയുടെ മരണം നാടിനെ നടുക്കി; ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകള്‍ ആശങ്കയില്‍; കാസര്‍കോട്ട് ഒരു വര്‍ഷത്തിനിടെ കൊല്ലപ്പെട്ടത് മൂന്ന് സ്ത്രീകള്‍, ഒരു വീട്ടമ്മയെ കൊലപ്പെടുത്താനും ശ്രമം നടന്നു

കാസര്‍കോട് വീണ്ടും നടുങ്ങി; വീട്ടമ്മയെ കൊലപ്പെടുത്തി, സ്വര്‍ണവും പണവും നഷ്ട്ടപ്പെട്ടതായി സംശയം

ദേവകിയെ കൊലപ്പെടുത്തിയത് സുബൈദ വധക്കേസിലെ മൂന്നാംപ്രതി സുള്ള്യ അസീസാണെന്ന് സൂചന; ഈ കേസുകൂടി തെളിഞ്ഞാല്‍ അസീസ് നടത്തിയ കൊലകളുടെ എണ്ണം മൂന്ന്

സുബൈദ വധക്കേസിലെ മുഖ്യപ്രതി സുള്ള്യ അസീസ് പോലീസ് വലയില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Murder-case, Murder, Crime, Police, Investigation, arrest, Accuse, Zubaida murder case; Acid and towel found
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?