ശശീന്ദ്രനെതിരായ ഫോണ്‍വിളിക്കേസ് ; കോടതിയില്‍ ഹര്‍ജി നല്‍കിയത് തോമസ് ചാണ്ടിയുടെ പി എയുടെ സഹായി
തിരുവനന്തപുരം: (www.kvartha.com 03.02.2018) ഗതാഗതമന്ത്രി ശശീന്ദ്രനെതിരായ ഫോണ്‍വിളിക്കേസ് റദ്ദാക്കരുതെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത് മുന്‍മന്ത്രി തോമസ് ചാണ്ടിയുടെ പി.എയുടെ സഹായിയെന്ന് വെളിപ്പെടുത്തല്‍. തോമസ് ചാണ്ടിയുടെ പേഴ്‌സണല്‍ സെക്രട്ടറി ശ്രീകുമാറിന്റെ മക്കളെ നോക്കുന്ന തിരുവനന്തപുരം തൈക്കാട് സ്വദേശിനി മഹാലക്ഷ്മിയാണ് ഹര്‍ജി നല്‍കിയത്. എന്നാല്‍ മഹാലക്ഷ്മിയുടെ ഹര്‍ജിക്ക് പിന്നില്‍ ശ്രീകുമാറിന് പങ്കില്ലെന്നും സ്വന്തം നിലക്കാണ് ഹര്‍ജി നല്‍കിയതെന്നുമാണ് ഇവരുടെ മകളുടെ വാദം.
ഫോണ്‍വിളി കേസ് അവസാനിപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി അത് തള്ളിയിരുന്നു. തുടര്‍ന്ന് കീഴ്‌ക്കോടതി ഉത്തരവ് റദ്ദാക്കി കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാലക്ഷ്മി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു.
തനിക്ക് പ്രായപൂര്‍ത്തിയായ മകളുണ്ടെന്നും മൊത്തം സ്ത്രീകളുടെയും സുരക്ഷയുടെ വിഷയമാണിതെന്നും അതിനാല്‍ തന്നെ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത് ഒട്ടും ശരിയല്ലെന്നും ഹര്‍ജിയില്‍ പറയുന്നു. ഭയം മൂലമാണ് കേസിലെ പരാതിക്കാരിയായ മാധ്യമ പ്രവര്‍ത്തക ആരോപണത്തില്‍ നിന്ന് പിന്മാറിയതെന്നും ഹര്‍ജിയില്‍ പറയുന്നു.
ശശീന്ദ്രന്‍ മന്ത്രിയായിരിക്കെ, ഔദ്യോഗിക വസതിയില്‍ അഭിമുഖത്തിന് പോയ തിരുവനന്തപുരം കണിയാപുരം സ്വദേശിയായ ചാനല്‍ പ്രവര്‍ത്തകയാണ് അദ്ദേഹത്തിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ചത്. മന്ത്രിയുടേതെന്ന പേരില്‍ ലൈംഗികച്ചുവയുള്ള സംസാരമടങ്ങിയ ഫോണ്‍വിളി ചാനലിന്റെ ആദ്യവാര്‍ത്തയായി സംപ്രേക്ഷണം ചെയ്തതോടെ കഴിഞ്ഞ മാര്‍ച്ച് 26ന് ശശീന്ദ്രന്‍ രാജിവയ്ക്കുകയായിരുന്നു.
മന്ത്രിമന്ദിരത്തില്‍ വച്ച് ശശീന്ദ്രന്‍ തന്നോട് മോശമായി പെരുമാറിയതായി ഓര്‍ക്കുന്നില്ലെന്നും ഫോണില്‍ അശ്ലീലസംഭാഷണം നടത്തിയത് ശശീന്ദ്രനാണെന്ന് നൂറുശതമാനം ഉറപ്പില്ലെന്നും തനിക്ക് പരാതിയില്ലെന്നുമുള്ള ചാനല്‍ പ്രവര്‍ത്തകയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു ശശീന്ദ്രനെ സി.ജെ.എം കോടതി കുറ്റവിമുക്തനാക്കി. തുടര്‍ന്ന് കഴിഞ്ഞ ദിവസം എ.കെ.ശശീന്ദ്രന്‍ മന്ത്രിയായി സ്ഥാനമേറ്റെടുത്തിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: A K Saseendran ,Thomas Chandy, Thiruvananthapuram, Phone call, High Court of Kerala, Trending, Politics, Kerala.

Powered by Info News For You

Comments
Post a Comment