അങ്കമാലിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്ന് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു; കൊലപ്പെടുത്തിയത് സഹോദരനേയും കുടുംബത്തേയും


കൊച്ചി: (www.kvartha.com 12.02.2018) ഒരു കുടുംബത്തിലെ മൂന്ന് പേരെ വെട്ടിക്കൊന്ന് യുവാവിന്റെ ആത്മഹത്യ ശ്രമം. എരപ്പ് അറയ്ക്കലില്‍ ശിവന്‍ (60), ഭാര്യ വല്‍സ (56), മകള്‍ സ്മിത (33) എന്നിവരാണ് കൊല്ലപ്പെട്ടത്. ശിവന്റെ അനുജന്‍ ബാബുവാണ് കൊലനടത്തിയത്.

നേരത്തേ തന്നെ ഇരുവര്‍ക്കുമിടയില്‍ സ്വത്തു തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. സഹോദരനേയും കുടുംബത്തേയും വെട്ടിക്കൊന്ന ശേഷം ബൈക്കില്‍ രക്ഷപ്പെട്ട ബാബു കൊരട്ടി ചിറങ്ങര ക്ഷേത്രക്കുളത്തിലേയ്ക്ക് ബൈക്ക് ഓടിച്ചുചാടിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ഇയാള്‍ക്കായി തിരച്ചില്‍ നടക്കുകയാണ്.

Kerala, Kochi, Murder

സ്വത്തുതര്‍ക്കമുണ്ടായെങ്കിലും ഇപ്പോള്‍ കൊലപാതകത്തിലേയ്ക്ക് നയിച്ച കാരണം വ്യക്തമല്ല. ബാബു ഉള്‍പ്പെടെയുള്ള അഞ്ച് സഹോദരങ്ങള്‍ തൊട്ടടുത്ത വീടുകളിലാണ് താമസിക്കുന്നത്.

തിങ്കളാഴ്ച വൈകിട്ട് ശിവന്റെ വീട്ടിലെത്തിയ ബാബു മൂവരേയും വെട്ടിക്കൊല്ലുകയായിരുന്നു. എന്ത് ആയുധമുപയോഗിച്ചാണ് കൊലപാതകങ്ങള്‍ നടത്തിയതെന്ന് വ്യക്തമല്ല. മറ്റാരെങ്കിലും സഹായത്തിനുണ്ടായോ എന്നും വ്യക്തതയില്ല.

Keywords: Kerala, Kochi, Murder






Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?