വടയമ്പാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ ആര്‍ എസ് എസ് ആക്രമണം; സമരക്കാരെ അറസ്റ്റുചെയ്ത പോലീസ് ആര്‍ എസ് എസ് പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ തയ്യാറായില്ല

കോലഞ്ചേരി:(www.kvartha.com 04.02.2018) വടയമ്ബാടിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ ആക്രമണം. ജനമഠത്തെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട സമരത്തിനിടെയുണ്ടായ സംഘര്‍ഷാവസ്ഥ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ആക്രമണം നടന്നത്.

ജാതിമതില്‍ വിരുദ്ധ സമരത്തിന് ഐക്യദാര്‍ഢ്യമര്‍പ്പിച്ചും, സമരസമിതി നേതാക്കള്‍ക്കെതിരായ പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചും വടയമ്പാടിയില്‍ നടന്ന ആത്മാഭിമാന കണ്‍വെന്‍ഷനിടെയാണ് സംഘര്‍ഷമുണ്ടായത്. സംഗമത്തിനെത്തിയ ദളിത് പ്രവര്‍ത്തകരെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണമായത്. ദലിത് ഭൂസമര സമിതി സംഘടിപ്പിച്ച സംഗമത്തിനെത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.

Kerala, News, Politics, RSS, Police, Crime, Journalists, Attack, Arrested. Strike. Arrest, RSS attack against journalists

അതേസമയം, സമരക്കാരെ അറസ്റ്റ് ചെയ്ത് നീക്കിയപ്പോഴും മുദ്രാവാക്യം വിളി തുടങ്ങിവെച്ച ആര്‍എസ്എസ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാന്‍ പോലീസ് തയ്യാറായില്ല. ഇതിനിടെയാണ് ആര്‍ എസ് എ്‌സ പ്രവര്‍ത്തകര്‍ മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അക്രമം നടത്തിയത്. മീഡിയ വണ്‍, സൗത്ത് ലൈവ്, ഐഇ മലയാളം എന്നീ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടര്‍മാരെയാണ് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചത്. ദളിത് കുടുംബങ്ങള്‍ക്ക് പ്രവേശനാനുമതി നിഷേധിച്ച് വടയമ്പാടി ഭജനമഠത്തുള്ള ഒന്നര ഏക്കറോളം റവന്യൂ ഭൂമി എന്‍.എസ്.എസിന് പതിച്ച് നല്‍കിയതിനെതിരെ പത്ത് മാസത്തോളമായി ദളിത് കുടുംബങ്ങള്‍ സമരത്തിലാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kerala, News, Politics, RSS, Police, Crime, Journalists, Attack, Arrested. Strike. Arrest, RSS attack against journalists


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?