ശുഐബ് വധം: തലസ്ഥാനത്ത് തെരുവുയുദ്ധം
തിരുവനന്തപുരം: (www.kvartha.com 26.02.2018) ശുഐബിന്റെ കൊലപാതകത്തില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചില്‍ സംഘര്‍ഷം. സെക്രട്ടറിയേറ്റിലേക്ക് മാര്‍ച്ച് നടത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് ഗെയിറ്റിന് മുന്നില്‍ തടഞ്ഞു. തുടര്‍ന്ന് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു.
പ്രവര്‍ത്തകരെ പിരിച്ച് വിടാന്‍ പോലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. സ്ഥലത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്. ശുഐബ് വധത്തില്‍ സി.ബി.ഐ അന്വേഷണം നടത്തേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ അറിയിച്ചിരുന്നു. അന്വേഷണം ശരിയായ രീതിയിലാണെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞിരുന്നു.

Keywords: Street war in Trivandrum, Thiruvananthapuram, News, Local-News, Politics, Congress, Clash, Secretariat, Trending, CBI, Probe, Kerala.
Powered by Info News For You

Comments
Post a Comment