പാക്കിസ്ഥാന്‍ ജമ്മു കശ്മീര്‍ ആക്രമിച്ചപ്പോള്‍ ജവഹര്‍ലാല്‍ നെഹ് റു ആര്‍ എസ് എസിന്റെ സഹായം തേടിയിരുന്നു: ഉമാ ഭാരതി

ഭോപാല്‍: (www.kvartha.com 15.02.2018) സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ് റു പാക്കിസ്ഥാന്‍ ജമ്മുകശ്മീര്‍ ആക്രമിച്ചപ്പോള്‍ ആര്‍ എസ് എസിന്റെ സഹായം തേടിയിരുന്നുവെന്ന് കേന്ദ്രമന്ത്രി ഉമാഭാരതി. പ്രധാനമന്ത്രിയുടെ ആവശ്യം സ്വീകരിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ സഹായത്തിനായി കശ്മീരിലെത്തിയിരുന്നുവെന്നും മന്ത്രി.

ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ വിവാദ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഉമ ഭാരതി.

National, Jawaharlal Nehru, RSS, Uma Bharthi

ഇന്ത്യ സ്വതന്ത്രമായപ്പോള്‍ അന്നത്തെ ജമ്മുകശ്മീര്‍ ഭരണാധികാരിയായിരുന്ന മഹാരാജ ഹരി സിംഗ് പ്രവേശന ഉടമ്പടിയില്‍ ഒപ്പുവെയ്ക്കാന്‍ വിസമ്മതിച്ചു. ശെയ്ഖ് അബ്ദുല്ല മഹാരാജാവില്‍ സമ്മര്‍ദ്ദം ചെലുത്തിക്കൊണ്ടിരിക്കുമ്പോഴായിരുന്നു പാക് ആക്രമണം. നെഹ് റു ആശയക്കുഴപ്പത്തിലായിരുന്നു. പാക് സൈനീകര്‍ ഉദ്ദം പൂര്‍ വരെ എത്തിയിരുന്നു. സൈന്യത്തിന്റെ കൈയില്‍ ആധുനീക യുദ്ധസാമഗ്രികള്‍ ഉണ്ടായിരുന്നില്ല. തികച്ചും അപ്രതീക്ഷിതമായ ആക്രമണത്തില്‍ നെഹ് റു അന്നത്തെ ആര്‍ എസ് എസ് മേധാവിയായിരുന്ന എം എസ് ഗോള്‍വാക്കര്‍ക്ക് ആര്‍ എസ് എസ് പ്രവര്‍ത്തകരുടെ സഹായം ആവശ്യപ്പെട്ട് കത്തയച്ചു. ആവശ്യം സ്വീകരിച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകര്‍ കശ്മീരിലെത്തി. ഉമ ഭാരതി പറഞ്ഞു.

സൈനീകരെ വിന്യസിപ്പിക്കാന്‍ ഇന്ത്യന്‍ സൈന്യം ആറ് മാസമെടുക്കുമ്പോള്‍ പ്രവര്‍ത്തകരെ യുദ്ധസജ്ജരാക്കാന്‍ ആര്‍ എസ് എസിന് മൂന്ന് ദിവസം മതിയെന്ന ആര്‍ എസ് എസ് മേധാവി മോഹന്‍ ഭഗവതിന്റെ പ്രസ്താവന വന്‍ വിവാദമായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

SUMMARY: The opposition parties had on Monday charged Mr Bhagwat with "insulting" the armed forces and the country by claiming that in the eventuality of a battle to be fought, the RSS could mobilise itself in three days while the Indian Army would take six to seven months to do so.

Keywords: National, Jawaharlal Nehru, RSS, Uma Bharthi


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?