ശതാബ്ദി എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടിയേക്കും; നിര്‍ത്തിവെച്ച ബൈന്തൂര്‍ പാസഞ്ചര്‍ സമയം മാറ്റി വീണ്ടും ഓടും; വിഷയത്തില്‍ മന്ത്രി സദാനന്ദഗൗഡയുടെ ഇടപെടല്‍

കാസര്‍കോട്: (www.kasargodvartha.com 16.02.2018) തിരുവനന്തപുരം- കണ്ണൂര്‍ ശതാബ്ദി എക്‌സ്പ്രസ് മംഗളൂരു വരെ നീട്ടുന്നതിനുള്ള നടപടി ആരംഭിച്ചതായി സൂചന. ഇതുസംബന്ധിച്ച് കേന്ദ്ര നിയമമന്ത്രി സദാനന്ദഗൗഡ ഇടപെടല്‍ നടത്തിയിട്ടുണ്ട്. ഒരു മാസം മുമ്പ് കാസര്‍കോട് സിപിസിആര്‍ഐയില്‍ പരിപാടിക്കെത്തിയ മന്ത്രിക്ക് ഇതുസംബന്ധിച്ച് ജി.എച്ച്.എം നിവേദനം നല്‍കുകയും പഠന റിപോര്‍ട്ട് കൈമാറുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റെയില്‍വേ മന്ത്രി പിയൂഷ് ഗോയാലുമായി ബന്ധപ്പെട്ട് നടപടികള്‍ ത്വരിതപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ശതാബ്ദി എക്‌സ്പ്രസ് കണ്ണൂര്‍ വരെ മാത്രം സര്‍വ്വീസ് നടത്തുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് വിവിധ സംഘടനകളും ജനപ്രതിനിധികളും ട്രെയിന്‍ മംഗളൂരു വരെ നീട്ടണമെന്ന് ആവശ്യപ്പെട്ടിരുന്നു. മുന്‍ റെയില്‍വേ മന്ത്രി കൂടിയായ സദാനന്ദ ഗൗഡ ഇക്കാര്യത്തില്‍ പ്രത്യേകം താത്പര്യമെടുത്തിട്ടുണ്ട്. നേരത്തെ സദാനന്ദ ഗൗഡ റെയില്‍വേ മന്ത്രിയായിരുന്നപ്പോഴാണ് കണ്ണൂര്‍ ബൈന്തൂര്‍ പാസഞ്ചര്‍ ട്രെയിന്‍ ആരംഭിച്ചത്. ഇത് പിന്നീട് നഷ്ടത്തിലാണെന്ന് പറഞ്ഞ് മുന്നറിയിപ്പ് പോലുമില്ലാതെ ഓട്ടം നിര്‍ത്തുകയായിരുന്നു.

ട്രെയിന്‍ സമയത്തിന്റെ അപാകത തുടക്കം മുതല്‍ യാത്രക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നു. പലയിടത്തും മണിക്കൂറുകളോളം പിടിച്ചിട്ട് യാത്ര തുടര്‍ന്ന് ബൈന്തൂര്‍ പാസഞ്ചര്‍ സമയം കൊല്ലാന്‍ തുടങ്ങിയതോടെയാണ് യാത്രക്കാര്‍ കൈയ്യൊഴിഞ്ഞത്. ബൈന്തൂര്‍ പാസഞ്ചര്‍ ഗുരുവായൂര്‍ വരെ നീട്ടുമെന്ന് ബന്ധപ്പെട്ടവര്‍ വ്യക്തമാക്കിയിരുന്നുവെങ്കിലും യാതൊരു തുടര്‍നടപടിയും പിന്നീടുണ്ടായില്ല. ഇതിനിടയിലാണ് ഇപ്പോള്‍ സദാനന്ദ ഗൗഡ തന്നെ വിഷയത്തില്‍ നേരിട്ട് ഇടപെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് ജി.എച്ച്.എം പ്രവര്‍ത്തകര്‍ക്ക് മന്ത്രി മറുപടി നല്‍കിയിട്ടുണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Train, Top-Headlines, Minister, Minister Sadananda Gauda's Intervention in Shatabdi Express issue
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?