മതേതര മുന്നണിയുമായി സിപിഎം - കോണ്‍ഗ്രസ് - എസ് ഡി പി ഐ സഖ്യം; പ്രതിഷേധിച്ച് കൊണ്ടോട്ടി നഗരസഭ ചെയര്‍പേഴ്സൺ സ്ഥാനത്തേക്ക് വിജയിച്ച പി ഗീത രാജിവെച്ചു
കോഴിക്കോട്: (www.kvartha.com 01.02.2018) എസ് ഡി പി ഐയുടെ പിന്തുണ തേടിയുള്ള മതേതര മുന്നണി സഖ്യത്തില്‍ പ്രതിഷേധിച്ച് നഗരസഭ ചെയര്‍പേഴ്സൺ സ്ഥാനത്തേക്ക് വിജയിച്ച സിപിഎം നേതാവ് രാജിവെച്ചു. കൊണ്ടോട്ടി നഗരസഭാ ചെയര്‍മാന്‍ സ്ഥാനത്തേക്ക് വിജയിച്ച സിപിഎമ്മിന്റെ പി ഗീതയാണ് രാജിവെച്ചത്.
ചെയര്‍പേഴ്സൺ സഥാനം ഉറപ്പിക്കാന്‍ സി പി എം - കോണ്‍ഗ്രസ് കക്ഷികളടങ്ങുന്ന മതേതര മുന്നണി എസ് ഡി പി ഐയുടെ പിന്തുണ തേടിയിരുന്നു. ഒന്നേമുക്കാലോടുകൂടെയാണ് ഗീത രാജിക്കത്ത് നല്‍കിയത്.
മുസ്‌ലിം ലീഗിലെ കെ സി ഷീബയെ 19 നെതിരെ 20 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചായിരുന്നു ഗീതയുടെ വിജയം. ഒരു സിപിഎം കൗണ്‍സിലറുടെ വോട്ട് അസാധുവായതിനെ തുടര്‍ന്നാണ് മതേതര സഖ്യം എസ് ഡി പി ഐയുടെ പിന്തുണ തേടിയത്. രാജി വെച്ചതിനെ തുടര്‍ന്ന് പുതിയ ചെയര്‍പേഴ്സനെ കണ്ടെത്താന്‍ പിന്നീട് തെരഞ്ഞെടുപ്പ് നടത്തും. അതേസമയം, വൈസ് ചെയര്‍മാന്‍ തെരഞ്ഞെടുപ്പ് ഉച്ചയ്ക്ക് നടക്കും.
Keywords: Kerala, Kozhikode, News, Muslim-League, CPM, SDPI, Politics, Kondotty municipality chairperson resigned

Powered by Info News For You

Comments
Post a Comment