കോടികള്‍ മുടക്കി വാങ്ങിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് നിലവാരമില്ലെന്ന് കണ്ട് തിരിച്ചയച്ചു; വാങ്ങിയത് ഭീകരവിരുദ്ധ സ്‌ക്വാഡിന്

മുംബൈ: (www.kvartha.com 04.02.2018) കോടികള്‍ മുടക്കി വാങ്ങിയ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റിന് നിലവാരമില്ലെന്ന് കണ്ട് തിരിച്ചയച്ചു. ഭീകരവിരുദ്ധ സ്‌ക്വാഡിനായി വാങ്ങിയ പതിനായിരക്കണക്കിന് ജാക്കറ്റുകളാണ് തിരിച്ചയത്.

2008 നവംബറില്‍ എകെ 47 തോക്കുമായാണ് പാകിസ്ഥാന്‍ ഭീകരന്‍ അജ്മല്‍ കസബും സംഘവും മുംബൈയിലേക്കെത്തിയത്. അന്നത്തെ ആക്രമണത്തില്‍ വീരമൃത്യു മരിച്ചവരില്‍ ഭീകരവിരുദ്ധ സ്‌ക്വാഡ് തലവന്‍ ഹേമന്ദ് കര്‍ക്കറെയുമുണ്ടായിരുന്നു. അന്ന് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ചിട്ടും കര്‍ക്കറെ കൊല്ലപ്പെട്ടത് ഏറെ വിവാദമുണ്ടാക്കിയിരുന്നു.

Mumbai, National, News, Police, Military, Maharashtra police returns third of total bullet-proof vests.

തുടര്‍ന്ന് പോലീസ് സേനയ്ക്കും ഭീകരാക്രമണങ്ങളെ നേരിടാനായി പ്രത്യേകം രൂപീകരിച്ച കമാന്‍ഡോ സേനയ്ക്കും ഉള്‍പ്പെടെ ഗുണമേന്മയുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കായി ആഭ്യന്തര വകുപ്പ് ശ്രമം തുടങ്ങിയിരുന്നു. എന്നാല്‍ വിവാദത്തിന്റെ നിഴലില്‍ പല കമ്പനികളും കരാര്‍ ഏറ്റെടുക്കാന്‍ തയാറായില്ല. ഒടുവില്‍ കരാര്‍ ഏറ്റെടുത്ത കാണ്‍പുര്‍ ആസ്ഥാനമായുള്ള കമ്പനി പോലീസ് സേനയുടെ ജീവനു തന്നെ ഭീഷണിയാകുന്ന തരത്തിലുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റാണ് നിര്‍മിച്ചു നല്‍കിയത്.

ആക്രമണം നടന്ന് 10 വര്‍ഷമാകുമ്പോഴും എകെ 47ല്‍ നിന്നുള്ള വെടിയുണ്ടകളെ നേരിടാന്‍ മുംബൈ പോലീസ് പ്രാപ്തരായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാണ്‍പുരിലെ കമ്പനി നിര്‍മിച്ചു നല്‍കിയ 1430 ജാക്കറ്റുകളെ തുളച്ചു കൊണ്ടാണ് എകെ47 വെടിയുണ്ടകള്‍ കടന്നു പോയത്. ഫോറന്‍സിക് പരിശോധന വിജയകരമായി പൂര്‍ത്തിയാക്കാത്ത ജാക്കറ്റുകളെല്ലാം പോലീസ് തിരിച്ചയച്ചു. പുതിയ ജാക്കറ്റുകള്‍ നിര്‍മിച്ചു നല്‍കാന്‍ ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. അവയും പരിശോധിച്ചതിനു ശേഷം മാത്രമേ കമ്പനിയുമായി കരാര്‍ തുടരണോ എന്ന കാര്യത്തില്‍ തീരുമാനമെടുക്കൂവെന്നും എഡിജിപി വി.വി.ലക്ഷ്മിനാരായണ പറഞ്ഞു.

ജാക്കറ്റുകള്‍ നിര്‍മിച്ചു നല്‍കുന്ന കമ്പനിയുടെ ഉല്‍പന്നങ്ങളിലാണ് പരിശോധനയില്‍ സുരക്ഷാവീഴ്ചയുണ്ടെന്നു തെളിഞ്ഞത്. 5000 ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്കാണ് പോലീസ് ഓര്‍ഡര്‍ നല്‍കിയത്. ചെലവിട്ടതാകട്ടെ 17 കോടി രൂപയും. ഇതില്‍ 4600 എണ്ണം നിര്‍മിച്ചുകിട്ടി. അതില്‍ത്തന്നെയുള്ള 1430 ജാക്കറ്റുകളിലാണ് സുരക്ഷാവീഴ്ച കണ്ടെത്തിയത്. മൂന്നു വ്യത്യസ്ത ബാച്ചുകളില്‍ നിന്നുള്ള ജാക്കറ്റുകളായിരുന്നു ഇവ.

ഛണ്ഡിഗഢ് ആസ്ഥാനമായുള്ള കേന്ദ്ര ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയിലായിരുന്നു സുരക്ഷാ പരിശോധന നടത്തിയത്. പരിശോധനയില്‍ 3000 ജാക്കറ്റുകള്‍ മാത്രമാണ് ഗുണനിലവാര പരിശോധനയില്‍ വിജയിച്ചത്. കേന്ദ്ര സേനകള്‍ക്കും ജാക്കറ്റുകള്‍ നിര്‍മിച്ച് നല്‍കുന്നത് ഈ കമ്പനിയാണ്. മഹാരാഷ്ട്രയില്‍ മാവോയിസ്റ്റുകളെ നേരിടാനുള്ള പോലീസ് സേനയ്ക്കും മുംബൈ പോലീസിലെ ധ്രുത കര്‍മ സേനയ്ക്കും ഭീകരാക്രമണം നേരിടാനായി രൂപീകരിച്ച സ്‌പെഷല്‍ കമാന്‍ഡോ വിഭാഗമായ ഫോഴ്‌സ് വണ്ണിനും വേണ്ടിയാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങിയത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Mumbai, National, News, Police, Military, Maharashtra police returns third of total bullet-proof vests.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?