കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു

ന്യൂഡല്‍ഹി:(www.kvartha.com 21/02/2018) കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ സുവര്‍ണ ക്ഷേത്രം സന്ദര്‍ശിച്ചു. എട്ടു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനായാണ് കുടുംബസമേതം കനേഡിയന്‍ പ്രധാനമന്ത്രി എത്തിയത്. കുടുംബത്തോടൊപ്പം തന്നെയാണ് പഞ്ചാബിലെ സുവര്‍ണ ക്ഷേത്രവും സന്ദര്‍ശിച്ചത്.

ശ്രീ ഗുരുറാം ദാസ്ജീ അന്താരാഷ്ട്ര വിമാനത്താവളത്തിലിറങ്ങിയ ട്രൂഡോയും കുടുംബവും നേരെ ക്ഷേത്രത്തിലേക്കാണ് പോയത്. കോണ്‍ഗ്രസ് നേതാക്കളായ ഹര്‍ദീപ് സിംഗ് പുരിയും നവ്ജ്യോത് സിംഗ് സിദ്ദുവും കനേഡിയന്‍ പ്രധാനമന്ത്രിക്കാപ്പമുണ്ടായിരുന്നു.

 News, New Delhi, National, Prime Minister, Temple, Visit, Canadian Prime Minister Justin Trudeau meets Aamri Khan, shares candid image

സുവര്‍ണ ക്ഷേത്രത്തില്‍ ലഭിച്ച സ്വീകരണത്തിനു ശേഷം, ഇത്ര മനോഹരവും അര്‍ഥപൂര്‍ണവുമായ സ്ഥലത്ത് ലഭിച്ച സ്വീകരണം മൂലം ബഹുമാനിക്കപ്പെട്ടിരിക്കുന്നുവെന്ന് ട്രൂഡോ സന്ദര്‍ശക പുസ്തകത്തില്‍ എഴുതി. കുര്‍ത്തയും പൈജാമയും ധരിച്ച് തലമറച്ചാണ് ക്ഷേത്രത്തിലെത്തിയത്. ഭാര്യയും മക്കളും ക്ഷേത്രാചാര പ്രകാരം തലമറച്ചിരുന്നു.

പ്രാര്‍ഥനകള്‍ക്ക് ശേഷം കനേഡിയന്‍ പ്രധാനമന്ത്രി അമൃത്‌സറില്‍ പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിംഗുമായി കൂടിക്കാഴ്ച നടത്തി. അമൃത്‌സറിലെ താജ് ഹോട്ടലിലാണ് കൂടിക്കാഴ്ച നടന്നത്. ട്രൂഡോവിനൊപ്പം ഇന്ത്യ സന്ദര്‍ശനത്തിനു വന്ന ആറു മന്ത്രിമാരുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, New Delhi, National, Prime Minister, Temple, Visit, Canadian Prime Minister Justin Trudeau meets Aamri Khan, shares candid image



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?