ഭര്‍ത്താവിന് അവിഹിതമുണ്ടെന്ന് സംശയം; ജനനേന്ദ്രിയം മുറിച്ച് യുവതി ടോയ്‌ലറ്റിലിട്ട് ഫ് ളഷ് ചെയ്തു

ജലന്ദര്‍: (www.kvartha.com 21.02.2018) ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ഭാര്യ ജനനേന്ദ്രിയം മുറിച്ച് ടോയ്‌ലറ്റിലിട്ടു ഫ് ളഷ് ചെയ്തു. പഞ്ചാബിലെ ജോഗീന്ദര്‍ നഗര്‍ സ്വദേശിയായ ആസാദ് സിംഗിനെയാണ് ഭാര്യ സുഖ് വീന്ദര്‍ കൗര്‍ ആക്രമിച്ചത്. അക്രമത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇയാള്‍ ആശുപത്രിയില്‍ അത്യാസന്ന നിലയില്‍ കഴിയുകയാണ്.

കഴിഞ്ഞ രാത്രി ആസാദ് ഉറങ്ങി കിടക്കുമ്പോഴാണ് യുവതിയുടെ ആക്രമണം. ഭര്‍ത്താവിന് മറ്റൊരു സ്ത്രീയുമായി രഹസ്യബന്ധമുണ്ടെന്ന സംശയമായിരുന്നു അക്രമത്തിന് പ്രകോപിപ്പിച്ചത്. ഇരുമ്പ് കമ്പി കൊണ്ട് തലക്കടിച്ച് ബോധം കെടുത്തിയ ശേഷമാണ് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചത്. തുടര്‍ന്ന് ടോയ് ലറ്റില്‍ ഇട്ട് ഫ് ളഷ് ചെയ്തു. ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഇയാളുടെ ആരോഗ്യനില മോശമാണെന്ന് ജലന്ദര്‍ പോലീസ് കമ്മിഷണര്‍ സതീന്ദര്‍ കുമാര്‍ വ്യക്തമാക്കി. രക്തപ്രവാഹം ഇപ്പോഴും നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പോലീസ് അറിയിച്ചു.

Woman Chops Off Husband's Genitals, Flushes Them Down Toilet Over Affair, Husband, hospital, Treatment, Police, Crime, Criminal Case, Wife, Case, Trending, National

ആനന്ദ് സിംഗിന്റെ പിതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ സുഖ് വീന്ദറിനെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തതായി പോലീസ് അറിയിച്ചു. ദമ്പതികള്‍ക്ക് രണ്ടുമക്കളുണ്ട്.


Keywords: Woman Chops Off Husband's Genitals, Flushes Them Down Toilet Over Affair, Husband, hospital, Treatment, Police, Crime, Criminal Case, Wife, Case, Trending, National.


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?