ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു; അപകടമുണ്ടായത് പാളത്തിലൂടെ നടന്നുപോകുമ്പോള്‍

കാസര്‍കോട്: (www.kasargodvartha.com 25.02.2018) എരിയാലില്‍ ട്രെയിന്‍ തട്ടി മരിച്ചയാളെ തിരിച്ചറിഞ്ഞു. അടുക്കത്ത്ബയല്‍ കടപ്പുറത്തെ പരേതനായ അനന്തന്റെ മകന്‍ രവി (54)യാണ് മരിച്ചതെന്ന് സ്ഥിരീകരിച്ചു. ശനിയാഴ്ച വൈകുന്നേരമാണ് എരിയാല്‍ ചൗക്കി റെയില്‍പാളത്തില്‍ രവിയുടെ മൃതദേഹം കണ്ടെത്തിയത്. ഛിന്നഭിന്നമായ നിലയിലായിരുന്നു മൃതദേഹം.

പോലീസും അഗ്നിശമന സേനയുമെത്തിയാണ് മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയത്. ആദ്യം മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിരുന്നില്ല. പിന്നീട് ബന്ധുക്കള്‍ മോര്‍ച്ചറിയിലെത്തി മരിച്ചത് രവിയാണെന്ന് തിരിച്ചറിയുകയായിരുന്നു. തയ്യല്‍ തൊഴിലാളിയായ രവി രാവിലെ വീട്ടില്‍ നിന്നിറങ്ങിയതായിരുന്നു. തിരിച്ചുവരാതിരുന്നതിനെ തുടര്‍ന്ന് വീട്ടുകാര്‍ അന്വേഷണം നടത്തിവരികയായിരുന്നു.

ഭാര്യ: അനിത. മക്കള്‍: വിനോദ്, പ്രിയ. മരുമക്കള്‍: ശരണ്യ, സതീശ്. സഹോദരങ്ങള്‍: ദാമോദരന്‍, സുകുമാരന്‍, ചന്ദ്രഹാസ, സുമിത്ര, ഷക്കീല.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Accident, Train, Deadbody, Man dies after Train hits; Dead body identified
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?