മാരാമണ്‍ വേദിയില്‍ രാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന ആവശ്യം ഉയര്‍ത്തുന്നത് കണ്‍വെന്‍ഷനെ തകര്‍ക്കാന്‍: ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത
പത്തനംതിട്ട: (www.kvartha.com 19/02/2018) മരാമണ്‍ കണ്‍വന്‍ഷനെ തകര്‍ക്കാന്‍ ചില ഛിദ്ര ശക്തികള്‍ ശ്രമിക്കുകയാണെന്ന് മാര്‍ത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത ആരോപിച്ചു.
മാരാമണ്‍ കണ്‍വന്‍ഷന്റെ രാത്രിയോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെടുന്നവരുടെ ലക്ഷ്യവും കണ്‍വന്‍ഷനെ നശിപ്പിക്കുകയെന്നതാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മാരാമണ്‍ കണ്‍വന്‍ഷന്റെ സമാപന യോഗത്തില്‍ സന്ദേശം നല്‍കുകയായിരുന്നു അദ്ദേഹം.
ഒരു കാരണവശാലും കണ്‍വന്‍ഷന്റെ രാത്രിയോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കില്ലെന്ന് മെത്രാപ്പോലീത്ത വ്യക്തമാക്കി. രാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിച്ചാല്‍ എന്തെങ്കിലും അനിഷ്ട്ട സംഭവമുണ്ടായാല്‍ സഭയ്ക്ക് മൊത്തം നാണക്കേടാകുമെന്നും അദ്ദേഹം പറഞ്ഞു. മാരാമണ്‍ മണല്‍പ്പുറത്ത് പൊലീസ് കയറാറില്ല .പൊലീസിനെ മണല്‍പ്പുറത്ത് കയറ്റുന്നതിനുള്ള ലക്ഷ്യവും സ്ത്രീ പ്രവേശന വാദികള്‍ക്കുണ്ട്.
ആ ഉദ്ദേശവും നടക്കില്ലെന്ന് മെത്രാപ്പോലീത്ത പറഞ്ഞു. രാത്രിയിലെ യോഗത്തില്‍ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് ചിലര്‍ ഹൈക്കോടതിയില്‍ കേസ് കൊടുത്തിരിക്കയാണ്.

കോടതി കേസ് അടുത്ത ആഴ്ച്ചയിലേക്ക് മാറ്റിയിരിക്കയാണെന്നും കേസ് പരാജയപ്പെടാന്‍ വിശ്വാസികള്‍ പ്രാര്‍ത്ഥിക്കണമെന്നും അദ്ദേഹം സമാപന സന്ദേശത്തില്‍ ആവശ്യപ്പെട്ടു. സമാപന യോഗത്തില്‍ പങ്കെടുത്ത ഒരാളെ മെത്രാപ്പോലീത്ത വേദിയിലേക്ക് വിളിച്ച് വരുത്തിയ ശേഷം കേസ് പരാജയപ്പെടുന്നതിനായി പ്രാര്‍ത്ഥിപ്പിക്കുകയും ചെയ്തു.
മാര്‍ത്തോമ സഭയില്‍ ഉള്‍പ്പെട്ട ചിലര്‍ ചേര്‍ന്ന് രൂപീകരിച്ച നവീകരണ വേദിയാണ് രാത്രി യോഗത്തില്‍ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്. സഭാ അംഗങ്ങളായ രണ്ട് സ്ത്രീകളാണ് നവീകരണ വേദിക്കു വേണ്ടി കേസ് കൊടുത്തിരിക്കുന്നത്.
രാത്രിയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കാതിരിക്കുന്നത് വിവേചനമാണെന്നും നീതിക്ക് എതിരാണെന്നും ഇവര്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. ഗതാഗത സംവിധാനവും സുരക്ഷാ സംവിധാനങ്ങളുമുള്ള ആധുനിക സമൂഹത്തില്‍ വിശ്വാസികളായ സ്ത്രീകളെ രാത്രിയോഗത്തില്‍ വിലക്കുന്ന രീതി മാറ്റണമെന്നും ഹര്‍ജിക്കാര്‍ ആവശ്യപ്പെടുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Pathanamthitta, Kerala, Women, Court, Maramon convention, Maraman Convension night women entry issue

Powered by Info News For You

Comments
Post a Comment