അഴിമതിയുടെ പേരില്‍ ക്രൂശിച്ചുകൊണ്ടിരുന്ന നേതാക്കളെ സി പി എം ഇപ്പോള്‍ ഒക്കത്തുവെച്ചുനടക്കുകയാണ്: വെള്ളാപ്പള്ളി നടേശന്‍

കടുത്തുരുത്തി:(www.kvartha.com 26/02/2018) മുമ്പ് അഴിമതിയുടെ പേരില്‍ ക്രൂശിച്ചുകൊണ്ടിരുന്ന നേതാക്കളെ സി പി എം ഇപ്പോള്‍ ഒക്കത്തുവെച്ചുനടക്കുകയാണെന്ന് എസ് എന്‍ ഡി പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അഴിമതിക്കുറ്റത്തിനു ജയിലില്‍പോയ ഏക മന്ത്രിയായ ആര്‍.ബാലകൃഷ്ണ പിള്ള ഇപ്പോള്‍ ഇടതുമുന്നണിയുടെ പ്രധാന നേതാവാണ്. ബാര്‍ കോഴയുടെ പേരില്‍ വേട്ടയാടിയ കെ.എം മാണിക്കുവേണ്ടി ഇടതുമുന്നണിയുടെ വാതിലും തുറന്നിട്ടു കാത്തുനില്‍ക്കുകയാണ് സി.പി.എം. മുമ്പ് അനഭിമതനായിരുന്ന വീരേന്ദ്രകുമാറിന്റെ കാര്യവും അങ്ങനെതന്നെ.

രാഷ്ട്രീയത്തില്‍ ഒന്നും സ്ഥിരമല്ല എന്നതിന്റെ വ്യക്തമായ തെളിവാണ് എല്‍.ഡി.എഫിന്റെ ഈ ചാഞ്ചാട്ടമെന്ന് വാലാച്ചിറ എസ്.എന്‍.ഡി.പി ശാഖായോഗം ഓഫിസ് മന്ദിരം ഉദ്ഘാടനം ചെയ്തു വെള്ളാപ്പള്ളി പറഞ്ഞു. ചാതുര്‍വര്‍ണ്യം മാറി ജനാധിപത്യം വന്നെങ്കിലും പിന്നോക്കക്കാര്‍ ഇപ്പോഴും രാഷ്ട്രീയത്തിന്റെ പുറമ്പോക്കിലാണ്. അധികാര പ്രാപ്തിക്കായി ഈഴവ സമുദായത്തെ ഉപയോഗപ്പെടുത്തുകയും അവരെ അടിമകളാക്കുകയുമാണു രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്. അര്‍ഹമായ പ്രാതിനിധ്യം ഒരു തലത്തിലും സമുദായത്തിനു നല്‍കാന്‍ അവര്‍ തയാറാവുന്നില്ല. രാജ്യത്തു മതേരത്വം സങ്കല്‍പം മാത്രമാണെന്നും അതു മതാധിപത്യത്തിനു വഴിമാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

News, Kerala, Local-News, CPM, Vellapally Natesan, SNDP, Inauguration, Vellapally Nadesan Criticised CPM for Mani's LDF entry

കടുത്തുരുത്തി എസ്.എന്‍.ഡി.പി യൂണിയന്‍ സെക്രട്ടറി എന്‍.കെ രമണന്‍ അധ്യക്ഷത വഹിച്ചു. എസ്.എന്‍ ട്രസ്റ്റ് ഡയറക്ടര്‍ ബോര്‍ഡ് അംഗം പ്രീതി നടേശന്‍ ഭദ്രദീപം തെളിയിച്ചു. യൂണിയന്‍ പ്രസിഡന്റ് എ.ഡി പ്രസാദ് ആരിശ്ശേരില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. യോഗം കൗണ്‍സിലര്‍ സി.എം ബാബു മുഖ്യപ്രഭാഷണം നടത്തി. കോട്ടയം എസ്.എന്‍.ഡി.പി യൂണിയന്‍ പ്രസിഡന്റ് എം.മധു, സെക്രട്ടറി ആര്‍. രാജീവ്, തലയോലപറമ്പ് യൂണിയന്‍ സെക്രട്ടറി എസ്.ഡി സുരേഷ്ബാബു, കടുത്തുരുത്തി എസ്.എന്‍.ഡി.പി യൂണിയന്‍ വൈസ് പ്രസിഡന്റ് കെ.കെ സച്ചിദാനന്ദന്‍, യൂണിയന്‍ കൗണ്‍സിലര്‍ ടി.സി ബൈജു, സുധ മോഹനന്‍, പുഷ്പ രാജു, കിഷോര്‍ കുമാര്‍, കെ.വി ധനേഷ്, പുരുഷോത്തമന്‍ കളപ്പുരയ്ക്കല്‍, പി.വി ശശി പാറയില്‍ എന്നിവര്‍ സംസാരിച്ചു. ശാഖായോഗം പ്രസിഡന്റ് സോമന്‍ കണ്ണംപുഞ്ചയില്‍ സ്വാഗതവും സെക്രട്ടറി കെ.പി സദാനന്ദന്‍ നന്ദിയും പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Local-News, CPM, Vellapally Natesan, SNDP, Inauguration, Vellapally Nadesan Criticised CPM for Mani's  LDF entry


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?