എന്‍ഡോസള്‍ഫാന്‍ സെല്‍യോഗത്തില്‍ പങ്കെടുക്കാനെത്തിയ റവന്യൂമന്ത്രി ഇരകളെ ഗൗനിക്കാതെ യോഗഹാളിലേക്കുപോയി; ക്ഷുഭിതരായ അമ്മമാര്‍ ഹാളിലേക്ക് ഇരച്ചുകയറി മന്ത്രിയോട് കയര്‍ത്തു; ഒടുവില്‍ നിവേദനം സ്വീകരിച്ച് മന്ത്രിയുടെ ആശ്വാസവചനം

കാസര്‍കോട്: (www.kasargodvartha.com 08.02.2018) കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച എന്‍ഡോസള്‍ഫാന്‍സെല്‍ യോഗത്തില്‍ പങ്കെടുക്കാനെത്തിയ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ നിവേദനം നല്‍കാന്‍ കൈക്കുഞ്ഞുങ്ങളുമായി കലക്ട്രേറ്റ് പടിക്കല്‍ കാത്തുനില്‍ക്കുകയായിരുന്ന അമ്മമാരെ ഗൗനിക്കാതെ യോഗത്തിന് പോയത് പ്രതിഷേധത്തിന് കാരണമായി. വ്യാഴാഴ്ച രാവിലെ 11 മണിക്കാണ് മന്ത്രി പങ്കെടുത്ത എന്‍ഡോസള്‍ഫാന്‍ യോഗം ആരംഭിച്ചത്.

മന്ത്രി വരുന്നതറിഞ്ഞ് എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളെയും കൂട്ടി അമ്മമാരും മറ്റുമടക്കം നിരവധി പേര്‍ കലക്ട്രേറ്റിലെത്തിയിരുന്നു. രാവിലെ ഒമ്പതു മണിക്ക് തന്നെ എന്‍ഡോസള്‍ഫാന്‍ ഇരകളും കുടുംബവും കലക്ട്രേറ്റിലെത്തിയിരുന്നു. സെല്‍യോഗം നടക്കുന്ന ഹാളില്‍ കയറാന്‍  എന്‍ഡോസള്‍ഫാനെതിരായ സംഘടനകളുടെ പ്രതിനിധികള്‍ക്കും ഇരകള്‍ക്കും അനുമതിയില്ലാതിരുന്നതിനാല്‍ യോഗഹാളില്‍ പോകുന്നതിനുമുമ്പ് മന്ത്രിക്ക് നിവേദനം നല്‍കാന്‍ അമ്മമാര്‍ കാത്തുനില്‍ക്കുകയായിരുന്നു. എന്നാല്‍ ഇവരെ തീരെ ശ്രദ്ധിക്കാതെ മന്ത്രി ഹാളിലേക്ക് പോയി. ഇതോടെ ക്ഷുഭിതരായ അമ്മമാര്‍ യോഗഹാളിലേക്ക് ഇരച്ചുകയറുകയും ഇരകളെ അവഗണിക്കുന്ന നിലപാടില്‍ തങ്ങള്‍ക്കുള്ള പ്രതിഷേധം അറിയിക്കുകയും ചെയ്തു.

സ്ത്രീകള്‍ മുദ്രാവാക്യം വിളിച്ചുകൊണ്ടാണ് ഹാളിലേക്ക് കയറിയത്. എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് അര്‍ഹമായ ആനുകൂല്യങ്ങള്‍ നിഷേധിക്കുന്നതിലും ഇരകളെ ദുരിതബാധിതരുടെ പട്ടികയില്‍ നിന്ന് ഒഴിവാക്കുന്നതിലും പ്രതിഷേധിച്ച് സര്‍ക്കാര്‍ നടപടിയെ അമ്മമാര്‍ ചോദ്യം ചെയ്തു. പൊട്ടിത്തെറിച്ചും പൊട്ടിക്കരഞ്ഞും ഇരകളുടെ അമ്മമാര്‍ തങ്ങളുടെ വികാരം പ്രകടിപ്പിച്ചതോടെ മന്ത്രിയുടെ മനസലിഞ്ഞു. നിവേദനങ്ങള്‍ സ്വീകരിച്ച മന്ത്രി അമ്മമാരെ ആശ്വസിപ്പിക്കുകയും പ്രശ്നപരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തു.

Keywords: Kasaragod, Kerala, news, Endosulfan, Endosulfan-victim, E.Chandrashekharan, Top-Headlines, Endosulfan victims against E.Chandrasekharan MLA
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?