അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു തലവെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ജനക്കൂട്ടം സ്‌റ്റേഷന്‍ ആക്രമിച്ച് പുറത്തുകൊണ്ടുവന്നു, മാര്‍ക്കറ്റിലിട്ട് തല്ലിക്കൊന്നു, മൃതദേഹം ജനക്കൂട്ടത്തിനിട്ടുകൊടുത്തു
ദിബൂഗര്‍: (www.kvartha.com 20.02.2018) അഞ്ചു വയസുകാരിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ പോലീസ് അറസ്റ്റ് ചെയ്ത പ്രതികളെ ജനക്കൂട്ടം സ്‌റ്റേഷന്‍ ആക്രമിച്ച് പുറത്തുകൊണ്ടുവന്നു, മാര്‍ക്കറ്റിലിട്ട് തല്ലിക്കൊന്നു, മൃതദേഹം ജനക്കൂട്ടത്തിനിട്ടുകൊടുത്തു. അരുണാചല്‍ പ്രദേശിലെ ലോഹിത് ജില്ലയില്‍ തിങ്കളാഴ്ച രാവിലെയാണ് സംഭവം.
ടെസു പോലീസ് സ്‌റ്റേഷനിലേക്ക് അതിക്രമിച്ച് കയറിയാണ് നാട്ടുകാര്‍ പ്രതികളെ കൈകാര്യം ചെയ്തത്. ലോക്കപ്പില്‍ നിന്നും വലിച്ചിറക്കി മാര്‍ക്കറ്റില്‍ കൊണ്ടിട്ട് പരസ്യമായി മര്‍ദിക്കുകയായിരുന്നു. 800 ലധികം പേരാണ് പ്രതികളെ ആക്രമിച്ചത്.
തിങ്കളാഴ്ച രാവിലെ 11.30 മണിയോടെ സ്‌റ്റേഷനില്‍ സംഘടിച്ചെത്തിയ ഗ്രാമീണര്‍ 30 കാരനായ പ്രതി സഞ്ജയ് സോബാറിനെയും സഹായി 25 കാരന്‍ ജഗദീഷിനെയും പുറത്തിറക്കാന്‍ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പോലീസുകാര്‍ അതിന് തയ്യാറാകാതെ വന്നതോടെ നാട്ടുകാര്‍ സ്‌റ്റേഷനിലേക്ക് അതിക്രമിച്ചു കടക്കുകയും രണ്ടു പേരെയും ലോക്കപ്പില്‍ നിന്നും വലിച്ചിറക്കി നിലത്തുകൂടി വലിച്ചിഴച്ച് മാര്‍ക്കറ്റിലേക്ക് കൊണ്ടു വരികയും അവിടെയിട്ട് കണക്കിന് പെരുമാറുകയുമായിരുന്നു.
സോബാറാണ് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തത്. ലോഹര്‍ ഇതിന് കൂട്ടു നില്‍ക്കുകയും വേണ്ട സഹായം ചെയ്തു കൊടുക്കുകയുമായിരുന്നു. കഴിഞ്ഞ ദിവസം അറസ്റ്റിലായ പ്രതികളെ കോടതിയില്‍ ഹാജരാക്കി പോലീസ് കസ്റ്റഡിയില്‍ വാങ്ങിയിരുന്നു. ഇതിനിടയിലാണ് നാട്ടുകാര്‍ ഒത്തുകൂടി സ്‌റ്റേഷനില്‍ എത്തി പ്രതികളെ തങ്ങള്‍ക്കു വിട്ടു തരാന്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ പോലീസുകാര്‍ കൂട്ടാക്കിയില്ല. തുടര്‍ന്ന് ജനക്കൂട്ടം സ്‌റ്റേഷനിലേക്ക് ഇടിച്ചു കയറുകയും ലോക്കപ്പ് തകര്‍ത്ത് പ്രതികളെ വലിച്ചു കൊണ്ടു വരികയുമായിരുന്നു. തുടര്‍ന്ന് 800 ല്‍ അധികം വരുന്ന ഗ്രാമീണര്‍ ചേര്‍ന്ന് പ്രതികളെ തല്ലിക്കൊന്ന ശേഷം മൃതദേഹം ആള്‍ക്കാര്‍ കാണാന്‍ ജംഗ്ഷനില്‍ ഇട്ടുകൊടുത്തു.
ലോഹിത് ഡെപ്യൂട്ടി കമ്മീണര്‍ കര്‍മാ ലെകിയും ഡിഐജി അപൂര്‍ ബിടിന്‍, എസ്പി ഇസാക് പെര്‍ടിന്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ച ശേഷം സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് വ്യക്തമാക്കി. എന്നാല്‍ നൂറുകണക്കിന് പേര്‍ ഉണ്ടായിരുന്ന സംഭവത്തില്‍ ഒരാളെ പോലും അറസ്റ്റ് ചെയ്യാനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. നാംഗോ ഗ്രാമത്തില്‍ നിന്നുള്ള അഞ്ചു വയസ്സുകാരിയാണ് ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടത്.
ഫെബ്രുവരി 12 ന് വാട്രോ റവന്യൂ സര്‍ക്കിളില്‍ നിന്നും കാണാതായ പെണ്‍കുട്ടിയുടെ മൃതദേഹം ഫെബ്രുവരി 17 ന് വീട്ടില്‍ നിന്നും 400 മീറ്റര്‍ അകലെയുള്ള തേയിലത്തോട്ടത്തില്‍ നിന്നും നഗ്‌നയാക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇതേ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഫെബ്രുവരി 18 ന് സഞ്ജയ് സോബോറിനെയും അയാളുടെ സഹായി ജഗദീഷ് ലോഹറിനെയും പിടികൂടി. പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. പെണ്‍കുട്ടിയെ തേയില ഫാക്ടറിയിലേക്ക് വിളിച്ചു വരുത്തി സോബോര്‍ ബലാത്സംഗം ചെയ്യുമ്പോള്‍ ലോഹര്‍ ആള്‍ക്കാര്‍ വരുന്നുണ്ടോ എന്ന് നോക്കുകയായിരുന്നു.
പെണ്‍കുട്ടി ഉച്ചത്തില്‍ നിലവിളിച്ചപ്പോള്‍ അതിനെ തലവെട്ടി കൊലപ്പെടുത്തുകയും ചെയ്തു. രണ്ടു പേരെയും കോടതിയില്‍ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലേക്ക് റിമാന്‍ഡ് ചെയ്തു. ഇതേ തുടര്‍ന്നാണ് തേയിലത്തോട്ടത്തിലെ പണിക്കാരായ തൊഴിലാളികള്‍ പോലീസ് സ്‌റ്റേഷന്‍ ആക്രമിച്ചതും യുവാക്കളെ മര്‍ദിച്ച് കൊലപ്പെടുത്തിയതും.

Keywords: Molest of 5-year-old: Molest accused lynched by mob in Arunachal Pradesh, Police, Arrest, Molestation, Crime, Criminal Case, Police Station, attack, Murder, National.
Powered by Info News For You

Comments
Post a Comment