സഫീറിന്റെ കൊലപാതകം: അഞ്ചുപേര്‍ അറസ്റ്റില്‍, പിടിയിലായവര്‍ സിപിഎം പ്രവര്‍ത്തകര്‍
പാലക്കാട് (www.evisionnews.co): മണ്ണാര്‍ക്കാട്ട സഫീര്‍ കുത്തേറ്റ് മരിച്ചത് രാഷ്ട്രീയ കൊലപാതകമല്ലെന്ന് പൊലീസ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് പിന്നിലെന്നും കേസില്‍ അഞ്ചുപേര്‍ അറസ്റ്റിലായതായും പോലീസ് പറഞ്ഞു. പിടിയിലായവരെല്ലാം സഫീറിന്റെ അയല്‍വാസികളാണ്. ഇവര്‍ സി.പി.ഐ അനുഭാവികളാണെങ്കിലും രാഷ്ട്രീയ കൊലപാതകമല്ല നടന്നതെന്നാണ് പോലീസ് പറയുന്നത്. വിദ്യാഭ്യാസ കാലം മുതലുള്ള വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു പിന്നില്ലെന്നും പോലീസ് അറിയിച്ചു.
ഇന്നലെ രാത്രിയോടെയായിരുന്നു കുന്തിപ്പുഴ സ്വദേശിയും മണ്ണാര്‍ക്കാട് നഗരസഭ രണ്ടാം വാര്‍ഡ് കൗണ്‍സിലറുമായ വറോടന്‍ സിറാജുദ്ദീന്റെ മകന് സഫീര്‍ (23) കൊല്ലപ്പെട്ടത്. കോടതിപ്പടിയിലെ തുണിക്കടയില്‍ രാത്രി ഒമ്പതുമണിയോടെയായിരുന്നു സംഭവം. സാരമായി പരിക്കേറ്റ സഫീറിനെ വട്ടമ്പലം സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന് രക്ഷിക്കാനായിരുന്നില്ല.
നേരത്തെ കുന്തിപ്പുഴയില്‍ നിലനിന്ന രാഷ്ട്രീയത്തര്ക്കത്തിന്റെ തുടര്‍ച്ചയാണ് സംഭവമെന്നായിരുന്നു നേരത്തെ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. കുന്തിപ്പുഴ മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് സി.പി.ഐ-ലീഗ് സംഘര്‍ഷം നിലനിന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്നായിരുന്നു ലീഗ് ആരോപിച്ചിരുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച ലീഗ് മണ്ണാര്‍ക്കാട് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുകയാണ്.
Powered by Info News For You

Comments
Post a Comment