ശ്രീദേവിയുടെ ശരീരം വീണ്ടും പോസ്റ്റ്‌മോര്‍ട്ടത്തിന്: ഭര്‍ത്താവ് ഉള്‍പ്പടെയുള്ളവരെ ചോദ്യം ചെയ്യുന്നു
ദുബൈ (www.evisionnews.co): ബോളിവുഡ് റാണി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ അവര്‍ക്കൊപ്പമുണ്ടായിരുന്ന ഭര്‍ത്താവ് ബോണികപൂര്‍ ഉള്‍പ്പെടെയുള്ളവരെയും ഹോട്ടല്‍ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്യുന്നു. മൃതദേഹം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്തേക്കുമെന്നും ബോണികപൂര്‍ ഉള്‍പ്പെടെയുള്ളവരെ തിങ്കളാഴ്ച വീണ്ടും ചോദ്യം ചെയ്തേക്കുമെന്നും വിവരമുണ്ട്. ജുമെയ്റാ എമിറേറ്റ്സ് ടവറിലെ 2201 മുറിയില്‍ മൃതദേഹം കണ്ടെത്തിയത് വരെയുള്ള സംഭവങ്ങള്‍ അറിയുന്നതിനാണ് പോലീസ് എല്ലാവരേയും വീണ്ടും ചോദ്യം ചെയ്യുന്നത്.
ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതിന് ശേഷം മാത്രമേ ഭൗതീകശരീരം ഇന്ത്യയിലേക്ക് മടക്കി കൊണ്ടുപോകാന്‍ അനുമതി നല്‍കു. അന്വേഷണം നടക്കുന്നതിനാല്‍ ശ്രീദേവിയുടെ മൃതദേഹം അല്‍ ക്വാസിസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഹോട്ടല്‍റും പോലീസ് സീല്‍ ചെയ്തിട്ടുണ്ട്. സ്വാഭാവിക മരണമാണെങ്കിലും ആശുപത്രിക്ക് പുറത്ത് നടന്നാല്‍ അത് അന്വേഷിക്കണമെന്നതാണ് ദുബായ് ചട്ടം. ദുബായ് ഡിഎക്സ്ബിയിലെ ആഭ്യന്തരമന്ത്രാലയത്തിലെ ഓഫീസിലാണ് ബോണി കപൂറിനെ ചോദ്യം ചെയ്തത്. വിവാഹം നടന്ന മോഹിത് മാര്‍വയുടെ കുടുംബാംഗങ്ങളെയും ഹോട്ടല്‍ ജീവനക്കാരെയും ചോദ്യം ചെയ്യലിന് വിധേയമാക്കും.
വേണ്ടി വന്നാല്‍ ശ്രീദേവിയുടെ ശരീരം വീണ്ടും പോസ്റ്റുമാര്‍ട്ടം ചെയ്യേണ്ടി വരും. ദുബായ് പബ്ളിക് പ്രോസിക്യൂഷന്‍ പൂര്‍ത്തിയാകും വരെ ദുബായ് വിട്ടു പോകരുതെന്ന് ബോണി കപൂറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ശ്രീദേവിയുടെ ഫോണ്‍കോള്‍ റെക്കോഡ്സുകളും പരിശോധനയ്ക്ക് വിധേയമാക്കും. അന്വേഷണത്തിന്റെ ഭാഗമായി ശ്രീദേവി ഇന്ത്യയില്‍ എന്തു ചികിത്സ നടത്തിയിരുന്നു എന്തു മരുന്ന് കഴിച്ചിരുന്നു എന്തു സര്‍ജറികളാണ് നടന്നത് ഇവയില്‍ എന്തെങ്കിലും മരണത്തിന് കാരണമായി മാറുന്നതായിരുന്നോ എന്നിങ്ങനെയെല്ലാമുള്ള മെഡിക്കല്‍ റെക്കോഡ്സുകളും പരിശോധനയ്ക്ക് ഇരയാക്കും.
Powered by Info News For You

Comments
Post a Comment