മകള്‍ മോഡലിംഗിന് പോകുന്നത് ഇഷ്ടമല്ല; പിതാവിന്റെ ആജ്ഞ ധിക്കരിച്ച് ജോലിക്ക് പോയ പെണ്‍കുട്ടിക്ക് സംഭവിച്ചത്
ടെക്‌സാസ്: (www.kvartha.com 24.02.2018) മകള്‍ മോഡലിംഗ് ജോലി ചെയ്യുന്നത് ഇഷ്ടമല്ലാത്ത പിതാവ് പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡും കീറിക്കളഞ്ഞു. അമേരിക്കയിലെ ടെക് സാസില്‍ ആണ് സംഭവം. മോഡലിനോട് അതീവ താല്‍പര്യം പുലര്‍ത്തിയിരുന്ന 27 കാരിയായ ശീതള്‍ പാട്ടീലിന്റെ പാസ്‌പോര്‍ട്ടും ഗ്രീന്‍കാര്‍ഡുമാണ് പിതാവ് രവീന്ദ്ര പാട്ടീല്‍ കീറിക്കളഞ്ഞത്. വീട്ടുകാരുടെ എതിര്‍പ്പ് വകവെക്കാതെ 19 വയസു മുതല്‍ മോഡല്‍ ജോലികള്‍ ചെയ്തു കൊണ്ട് ടെക്‌സാസിലായിരുന്നു ശീതളിന്റെ താമസം. എന്നാല്‍ അമ്മയ്ക്ക് സുഖമില്ലെന്നറിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ് ശീതളിനോട് പിതാവ് ഈ ചതി ചെയ്തത്.
എന്നാല്‍ തന്റെ കരിയര്‍ നശിപ്പിച്ച പിതാവിന്റെ നടപടിയെ ന്യായീകരിക്കാനൊന്നും ശീതളിന് കഴിഞ്ഞില്ല. നിയമപരമായി പോരാടാന്‍ തന്നെ ശീതള്‍ തീരുമാനിച്ചു. ഇതോടെ പാസ്‌പോര്‍ട്ട് നശിപ്പിച്ചതില്‍ പിതാവ് രവീന്ദ്ര പാട്ടീലിനെതിരെ പരാതി നല്‍കുകയും ഇതിന്റെ അടിസ്ഥാനത്തില്‍ ഐ.പി.സി 506 വകുപ്പ് പ്രകാരം കേസെടുക്കുകയും ചെയ്തു. മോഡലിംഗ് വിശ്വാസത്തിന് എതിരാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഇവര്‍ ശീതളിനെ വിലക്കിയിരുന്നത്.
നാട്ടിലെത്തിയ ശേഷം ടെക്‌സാസില്‍ മറ്റൊരു പരിപാടിക്ക് തിരികെ പോകാനൊരുങ്ങുന്നതിനിടെയാണ് ദേഷ്യപ്പെട്ട് പിതാവ് രേഖകള്‍ നശിപ്പിച്ചത്. നാസിക്ക് പോലീസില്‍ പരാതിപ്പെട്ട് ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് സ്വന്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍ ശീതള്‍.

പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ട കാര്യം ശീതള്‍ പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും ട്വീറ്റ് ചെയ്തതോടെ വെരിഫിക്കേഷന് ശേഷം നാല് മണിക്കൂറിനുള്ളില്‍ ഡ്യൂപ്ലിക്കേറ്റ് പാസ്‌പോര്‍ട്ട് അധികൃതര്‍ തപാല്‍ വഴി അയച്ചുകൊടുക്കുകയും ചെയ്തു. എന്നാല്‍ താന്‍ മകളുടെ കരിയറിന് എതിരാണെന്ന ആരോപണം പിതാവ് രവീന്ദ്ര പാട്ടീല്‍ നിഷേധിച്ചു. പെട്ടെന്ന് ദേഷ്യം വന്നപ്പോഴാണ് പാസ്‌പോര്‍ട്ട് കീറിയതെന്നും മകള്‍ തങ്ങളോടൊപ്പം താമസിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും പിതാവ് പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Model stranded after father tears her passport, America, News, Mother, Passport, Police, Complaint, Twitter, World.

Powered by Info News For You

Comments
Post a Comment