മയിലാട്ടിക്കടുത്ത് സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് യാത്രക്കാരന്‍ മരിച്ചു

 
കാസര്‍കോട് (www.evisionnews.co): മയിലാട്ടിക്കടുത്ത് സ്‌കൂട്ടറില്‍ സ്വകാര്യ ബസിടിച്ച് യാത്രക്കാരന്‍ മരിച്ചു. പള്ളിക്കര ടി.എം.ടി ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന കാഞ്ഞങ്ങാട് മുറിയനാവിയിലെ പരേതരായ സീല്‍ അബ്ദുല്ലയുടെയും ബീവിയുടെയും മകന്‍ പി. താജുദ്ദീനാ (56)ണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് 3.45ന് തെക്കിലില്‍ ദിക്‌റ് ദുആ പരിപാടി കഴിഞ്ഞ് മടങ്ങുമ്പോള്‍ ബട്ടത്തൂര്‍ ദേശീയ പാതയിലാണ് അപകടം. കണ്ണൂരില്‍ നിന്നും കാസര്‍കോട് ഭാഗത്തേക്ക് വരികയായിരുന്ന സന ബസും പൊയനാച്ചി ഭാഗത്തു നിന്നും പെരിയയിലേക്ക് പോവുകയായിരുന്ന സ്‌കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ഭാര്യ: ഫാത്തിമ. മക്കള്‍: ഫാരിസ, സിറാജ്, സാജിത്. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, നാസര്‍, മജീദ്, റാഫി, കുഞ്ഞഹമ്മദ്, സുബൈദ, അസ്മ, നൂര്‍ജഹാന്‍, ആയിഷ, അസൂറ, ജമീല.



Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?