കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതരം
വെഞ്ഞാറമൂട്: (www.kvartha.com 03.02.2018) കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യയ്ക്ക് ഗുരുതരം. വെഞ്ഞാറമൂട് പിരപ്പന്‍കോട്ട് ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെയാണ് സംഭവം. പിരപ്പന്‍കോട് കൊപ്പം പുളിയതില്‍ വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന സുനിജയെ(37) ആണ് ഭര്‍ത്താവ് സുനില്‍ കുമാരന്‍ നായര്‍(47) കുത്തിയത്.
നേരത്തെ കൊല്ലം പരവൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പിരപ്പന്‍കോട്ടേയ്ക്ക് താമസം മാറ്റിയത്. കുത്താനുപയോഗിച്ച കത്തിയും സുനില്‍കുമാരന്‍ നായരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
കുത്തേറ്റ് ഗുരുതരാവസ്ഥയിലായ സുനിജയെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വര്‍ഷങ്ങളായി വിദേശത്തായിരുന്ന സുനില്‍കുമാരന്‍ ആറു മാസം മുമ്പാണ് നാട്ടിലെത്തിയത്. അതിനുശേഷം സാമ്പത്തികമായ പ്രശ്‌നത്തില്‍ ദമ്പതികള്‍ തമ്മില്‍ തര്‍ക്കം പതിവായിരുന്നുവെന്ന് നാട്ടുകാര്‍ പോലീസിനോട് പറഞ്ഞു.
വെള്ളിയാഴ്ച രാത്രി കൈയില്‍ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ച് സുനില്‍കുമാരന്‍ ഭാര്യയുടെ കഴുത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെഞ്ഞാറമൂട് പോലീസില്‍ വിവരം അറിയിക്കുകയും സുനിജയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്.
വെള്ളിയാഴ്ച രാത്രി കൈയില്‍ കരുതിയിരുന്ന പേനാ കത്തി ഉപയോഗിച്ച് സുനില്‍കുമാരന്‍ ഭാര്യയുടെ കഴുത്തില്‍ കുത്തി മുറിവേല്‍പ്പിക്കുകയായിരുന്നു. കുട്ടികളുടെ നിലവിളികേട്ട് ഓടിക്കൂടിയ നാട്ടുകാരാണ് വെഞ്ഞാറമൂട് പോലീസില്‍ വിവരം അറിയിക്കുകയും സുനിജയെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്തത്.
നേരത്തെ കൊല്ലം പരവൂരില്‍ വാടകയ്ക്ക് താമസിച്ചിരുന്ന കുടുംബം കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് പിരപ്പന്‍കോട്ടേയ്ക്ക് താമസം മാറ്റിയത്. കുത്താനുപയോഗിച്ച കത്തിയും സുനില്‍കുമാരന്‍ നായരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Husband attacked wife, Thiruvananthapuram, Crime, Criminal Case, Injured, hospital, Treatment, Police, Custody, Kerala.
Keywords: Husband attacked wife, Thiruvananthapuram, Crime, Criminal Case, Injured, hospital, Treatment, Police, Custody, Kerala.
Powered by Info News For You

Comments
Post a Comment