തപാല്‍ ഓഫീസുകളില്‍ ഇനി ഇടപാടുകള്‍ വിരല്‍ത്തുമ്പില്‍

നീലേശ്വരം: (www.kasargodvartha.com 11.02.2018) ജില്ലയിലെ ഗ്രാമീണ തപാല്‍ ഓഫീസുകളില്‍ ഇനി ഇടപാടുകള്‍ വിരല്‍ത്തുമ്പില്‍. സേവിംഗ്‌സ് ബാങ്ക് മുതല്‍ മണി ഓര്‍ഡര്‍ ബുക്കിംഗ്, തൊഴിലുറപ്പു പദ്ധതിയുടെ പണവിതരണം ഉള്‍പ്പെടെയുള്ള ഇടപാടുകളാണ് കമ്പ്യൂട്ടര്‍വല്‍ക്കരിച്ചത്. ഗ്രാമീണ തപാല്‍ ഓഫീസുകളുടെ കമ്പ്യൂട്ടര്‍വല്‍ക്കരണ പദ്ധതിയായ ദര്‍പണ്‍ ഇന്നു മുതല്‍ ജില്ലയില്‍ നിലവില്‍ വരും.

ആര്‍ഐസിടി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന റൂറല്‍ ഇന്‍ഫര്‍മേഷന്‍ കമ്മ്യൂണിക്കേഷന്‍ ടെക്നോളജി സംവിധാനത്തിലേക്കാണ് ഗ്രാമീണ തപാല്‍ ഓഫീസുകള്‍ മാറുന്നത്. ആദ്യഘട്ടത്തില്‍ 60 പോസ്റ്റ് ഓഫീസുകളില്‍ ആണ് തുടക്കം. ഒരു മാസത്തിനകം ജില്ലയിലെ എല്ലാ ഓഫീസുകളും കമ്പ്യൂട്ടര്‍വല്‍ക്കരിക്കും.

ഒന്നര ലക്ഷം രൂപയോളം വില വരുന്ന ഉപകരണങ്ങളാണ് ഓരോ തപാല്‍ ഓഫീസുകളിലും അനുവദിച്ചത്. ഇതുപയോഗിച്ച് നടത്തുന്ന എല്ലാ ഇടപാടുകളും തത്സമയം ബന്ധപ്പെട്ട അക്കൗണ്ട് ഓഫിസുകളില്‍ എത്തും. ഉപക്ഷോക്താവിന് ഇടപാടുകളുടെ വിവരങ്ങള്‍ ഓണ്‍ലൈന്‍ ആയി അറിയുകയും ചെയ്യാം. പരിശീലനം പൂര്‍ത്തിയാക്കിയ പോസ്റ്റ് മാസ്റ്റര്‍മാര്‍ക്കുള്ള ഡിവൈസ് വിതരണം നീലേശ്വരത്തും കാസര്‍കോട്ടും നടന്നു.

നീലേശ്വരത്ത് നഗരസഭാ ചെയര്‍മാന്‍ പ്രൊഫ. കെ.പി. ജയരാജന്‍ ഉദ്ഘാടനം ചെയ്തു. പോസ്റ്റല്‍ സൂപ്രണ്ട് പി.കെ. ശിവദാസന്‍ അധ്യക്ഷത വഹിച്ചു. നീലേശ്വരം പോസ്റ്റല്‍ ഇന്‍സ്പെക്ടര്‍ കെ. ഇസ്മാഈല്‍, പോസ്റ്റ്മാസ്റ്റര്‍ പി.ചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Post Office, Top-Headlines,  Computer service in Post offices
< !- START disable copy paste -->


Powered by Info News For You

Comments

Popular posts from this blog

ദേവസ്വം മന്ത്രിയുടെ 'ഭക്തി' വീണ്ടും വൈറല്‍, ഇത്തവണ ആരാധന സായിബാബയോട്, ബാബയുടെ ചിത്രത്തിനു മുന്നില്‍ തൊഴുകൈകളോടെ കടകംപള്ളി, ഫോട്ടോ വൈറലാകുന്നു

സിനിമ ചിത്രീകരണത്തിനിടെ നടി മഞ്ജു വാര്യര്‍ക്ക് പരിക്ക്

പുത്തുമലയില്‍ വീണ്ടും മണ്ണിടിച്ചില്‍; കള്ളാടിയില്‍ മണ്ണിടിഞ്ഞ് ഗതാഗതം തടസപ്പെട്ടതിനാല്‍ വഴിയില്‍ കുടുങ്ങി രക്ഷാപ്രവര്‍ത്തകര്‍; ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 9, ചെളിക്കൂമ്പാരത്തില്‍ കുടുങ്ങി ഇനിയും എത്രപേര്‍?