കണ്ണൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമണം
ഇരിട്ടി: മുഴക്കുന്ന് നല്ലൂരില്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് നേരെ അക്രമം. പരിക്കേറ്റ നാലുപേരെ തലശേരി ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരിട്ടി പയഞ്ചേരി സ്വദേശികളായ അമല്‍ ആയഞ്ചേരി (23), സഹോദരന്‍ അക്ഷയ് ആയഞ്ചേരി (18), വി. അമല്‍ (22), ശരത്ത് രാജ് (18) എന്നിവരെയാണ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
സി.പി.എം പ്രവര്‍ത്തകരാണ് തങ്ങളെ ആക്രമിച്ചതെന്ന് ഇവര്‍ പറഞ്ഞു. പുലര്‍ച്ചെയായിരുന്നു അക്രമണം. നല്ലൂര്‍ പള്ളിയറ ഭഗവതി ക്ഷേത്രത്തില്‍ തെയ്യം കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇവരെ പത്തോളം പേര്‍ അടങ്ങുന്ന സംഘം കാര്‍ തടഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നുവെന്ന് ഇവര്‍ പറഞ്ഞു.
Powered by Info News For You

Comments
Post a Comment